മെഡിക്കൽ കോളേജ് റോഡിൽ വൻമരം ഒടിഞ്ഞുവീണു

എച്ച്എംടി കോമ്പൗണ്ടിൽ നിന്ന് റോഡിലേക്ക് ഒടിഞ്ഞുവീണ വൻമരം
കളമശേരി
എച്ച്എംടി മെഡിക്കൽ കോളേജ് റോഡിന് കുറുകെ വൻമരം മറിഞ്ഞുവീണു. വ്യാഴം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എച്ച്എംടി കമ്പനിക്ക് സമീപം കോമ്പൗണ്ടിൽ നിന്നിരുന്ന വലിയ മരം റോഡിന് കുറുകെ ഒടിഞ്ഞുവീഴുകയായിരുന്നു.
വാഹനങ്ങൾ കടന്നുപോയതിന് തൊട്ട് പിന്നാലെയാണ് മരം വീണത്. അതിനാൽ വലിയ അപകടം ഒഴിവായി. ഇരുഭാഗങ്ങളിലേക്കും നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കളമശേരി ഭാഗത്തുനിന്ന് എത്തിയ വാഹനങ്ങൾ സീ പോർട്ട് എയർ പോർട്ട് റോഡ് വഴി തിരിച്ചുവിട്ടു. മെഡിക്കൽ കോളേജിലേക്ക് ആംബുലൻസുകൾ ഉൾപ്പെടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന പ്രധാനവഴിയായതിനാൽ ഏലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും പൊലീസും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments