ad
Deshabhimani

ഓണോത്സവ് 2026 സംഘടിപ്പിച്ചു

onam

ഡിവൈഎഫ്ഐ പള്ളുരുത്തി ഈസ്റ്റ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച 
ഓണാഘോഷത്തിൽ വനിതകളുടെ ഓലമെടയൽ മത്സരം

വെബ് ഡെസ്ക്

Published on Aug 28, 2026, 02:57 AM | 1 min read

പള്ളുരുത്തി


ഡിവൈഎഫ്ഐ പള്ളുരുത്തി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണോത്സവ് 2026 കടേഭാഗം പൊന്നങ്കേരി പറമ്പിൽ നടത്തി. കായികമത്സരങ്ങൾ, പൂക്കളമത്സരം, ഓലമെടയൽ മത്സരം, തിരുവാതിര, കൈകൊട്ടിക്കളി, സാംസ്‌കാരിക സമ്മേളനം സിനിമാറ്റിക് ഡാൻസ്, ഓണപ്പാട്ടുകൾ, വൈക്കം കൈതൊലസിന്റെ നാടൻ പാട്ടുകൾ എന്നിവ നടന്നു.


സാംസ്‌കാരിക സമ്മേളനം സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപറേഷൻ പ്രതിപക്ഷനേതാവ് വി എ ശ്രീജിത്ത്‌, കൗൺസിലർമാരായ എൻ പി ശാന്തിനി, അശ്വതി ജോഷി, കലാരത്ന കെ എം ധർമൻ, വി എം ധനീഷ് കുമാർ, അദ്വൈത് അനിൽ, വിനു സി മാനുവൽ, സഞ്ജു തോമസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home