ad
Deshabhimani

വിരൽത്തുന്പിൽ പത്തുലക്ഷം പുസ്‌തകങ്ങൾ

pu

ഇൻഫോ ലൈബ്രറി പ്ലാറ്റ്‌ഫോം വികസിപ്പിച്ച കള്ളിക്കാട്‌ എകെജി ഗ്രന്ഥശാല ആൻഡ്‌ വായനശാല സെക്രട്ടറി 
സുധി സഞ്ജയനെ സംസ്ഥാന ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി വി കെ മധു അഭിനന്ദിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 28, 2026, 02:37 AM | 1 min read

ഹരിപ്പാട്

ജില്ലയിലെ 351 ഗ്രന്ഥശാലകളെയും പുസ്തകശേഖരത്തെയും വായനക്കാരെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിക്കുന്ന ‘ഇൻഫോലൈബ്രറി’ പദ്ധതി, ജില്ലയിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകും. ഇന്ത്യയിൽ പൂർണമായും ഡിജിറ്റൽവൽക്കരിച്ച ഗ്രന്ഥശാലകളുള്ള ജില്ല എന്ന പദവി ആലപ്പുഴക്ക് സ്വന്തം. 45 ദിവസത്തിനുള്ളിലാണ്‌ 10 ലക്ഷത്തിലധികം പുസ്തകങ്ങളുടെ വിവരങ്ങൾ ഡിജിറ്റൽ രേഖകളിലേക്ക് എത്തിച്ചത്‌. വിലകൂടിയ കംപ്യൂട്ടർ സംവിധാനങ്ങളോ വലിയ ഹാർഡ്‌വെയർ ഉപകരണങ്ങളോ കൂടാതെ, പ്രധാനമായും മൊബൈൽ, ക്ല‍ൗഡ്‌ സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് പ്രവർത്തനം പൂർത്തീകരിച്ചത്. ഇതോടൊപ്പം, നിർമിത ബുദ്ധിയുടെ സഹായമുള്ള തിരച്ചിലും ഏകദേശം രണ്ട് ലക്ഷം പുസ്തകവിവരങ്ങൾ ഉൾപ്പെടുത്തിയ ഓഫ്‌ലൈൻ ബുക്ക് ഡാറ്റാബേസും വോയിസ് ടൈപ്പിങ്‌ ഇൻഫോലൈബ്രറിയിൽ നടപ്പാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home