ഹൃദയാഘാതം; കൊല്ലം സ്വദേശി സലാലയിൽ അന്തരിച്ചു

സലാല: ഒമാനിലെ സലാലയിൽ കൊല്ലം സ്വദേശിയായ പ്രവാസി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.
കഴിഞ്ഞ ഒരു വർഷമായി സലാലയിലെ ഒക്റ്റാൽ കെമിക്കൽസ് (Octal Chemicals) കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പ്രവീണിന്റെ മൃതദേഹം നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിലുള്ള നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
പിതാവ്: സുഗുണൻ. മാതാവ്: പ്രസന്ന. പ്രവീണിന്റെ സഹോദരിയും ഭർത്താവും ഒമാനിലെ മസ്‌കത്തിലാണ് ജോലി ചെയ്യുന്നത്.










0 comments