കൊല്ലം അമരവിളയിലും മട്ടാഞ്ചേരിയിലും എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

നൗഫൽ, അക്ഷയ്
കൊല്ലം/ കൊച്ചി: കൊല്ലം അമരവിളയിൽ 51 ഗ്രാം എംഡിംഎയുമായി യുവാവ് പിടിയിൽ. അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശി അക്ഷയ് ആണ് എക്സൈസിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബസിൽ വച്ചാണ് യുവാവിന്റെ പക്കൽ നിന്ന് എഡിഎംഎ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന കർശനമാക്കിയിരുന്നു. അക്ഷയ്‌യുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതേസമയം മട്ടാഞ്ചേരിയിൽ രണ്ടു കിലോയോളം എംഡിഎംഎ പിടികൂടി. മട്ടാഞ്ചേരി സ്വദേശി നൗഫല്‍ (35), അയാളുടെ കൂട്ടാളി എന്നിവരാണ് പിടിയിലായത്. നൗഫലിന്റെ പക്കല്‍ നിന്നും 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
ഇന്നലെ പാലാരിവട്ടത്തു നിന്നും ലഹരിമരുന്നുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് നൗഫലിനെക്കുറിച്ച് ഡാൻസാഫിന് വിവരം ലഭിച്ചത്. ഇയാള്‍ മുമ്പും ലഹരിക്കേസില്‍ പ്രതിയായിരുന്നുവെന്നാണ് വിവരം. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷണം നടക്കുന്നുണ്ട്.










0 comments