ഉക്രെയ്ന് വേണ്ടി ഇന്ത്യൻ കമ്പനി നിര്‍മ്മിച്ചു നൽകിയ വെടിയുണ്ട പൊട്ടിയില്ല; ഇടനില നിന്ന എസ്തോണിയ പ്രതിരോധ മന്ത്രി പുറത്തായി

നാഗ്പൂര്‍: ഉക്രയ്ൻ യുദ്ധത്തിൽ ഉപയോഗിക്കാനായി ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ കമ്പനിയുടെ വെടിയുണ്ടകൾ വാങ്ങി നൽകാൻ ഇടനില നിന്ന എസ്തോണിയൻ പ്രതിരോധ മന്ത്രിയുടെ കസേര തെറിച്ചു. കമ്പനി നിര്‍മ്മിച്ചു നൽകിയ വെടിയുണ്ടകൾ പൊട്ടാതെ ചീറ്റിപ്പോയതാണ് രാജ്യത്തെ പ്രതിരോധ മന്ത്രിയുടെ പദവി നഷ്ടമാക്കിയത്. സ്വകാര്യ കമ്പനി നിര്‍മ്മിച്ച ആയുധങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കിയതിലെ വീഴ്ച മന്ത്രിയുടെ തലയിലായി. സ്വന്തം രാജ്യത്ത് ഇത് അഴിമതിയായി ചിത്രീകരിക്കപ്പെട്ടു. ഇതോടെ മന്ത്രി സ്ഥാനം രാജിവെച്ച് ഒഴിയുകയായിരുന്നു.
എസ്തോണിയൻ പ്രതിരോധ മന്ത്രി ഹനോ പെവ്കുര്‍ ആണ് രാജിവെച്ചത്. ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ആയുധ നിര്‍മാണ കമ്പനിക്ക് നൽകിയ 70 ലക്ഷം യൂറോയുടെ കരാറാണ് കരുക്കായത്. ഏകദേശം 768.50 കോടി രൂപ മുൻകൂറായി നൽകിയ കരാറാണ്.
നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുത്താണ് എസ്തോണിയൻ മന്ത്രി കരാറിൽ ഇടപെട്ടത്. ഇറ്റലിയിൽ റജിസ്റ്റര്‍ ചെയ്ത ഡാറ്റാ സെൽ എന്ന കമ്പനിക്കായിരുന്നു പ്രാഥമിക കരാര്‍ നൽകിയത്. എന്നാൽ ഈ കമ്പനി 2024 ൽ ഇന്ത്യയിലെ 'നെകോ ഡിഫൻസ് മ്യൂണിഷൻസ്' എന്ന കമ്പനി ഏറ്റെടുത്തിരുന്നു. ആര്‍ട്ടിലറി ഷെല്ലുകൾ നിര്‍മ്മിക്കുന്നതിലോ വല്പന നടത്തുന്നതിലോ യാതൊരു പരിചയവും ഇല്ലാത്ത കമ്പനിയാണ്. ഗുണനിലവാരം ഇല്ലാത്ത ആയുധങ്ങൾ കയറ്റി അയക്കുകയും യുദ്ധ സാഹചര്യത്തിലായിട്ടും സമയ പരിധി പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു.
സ്വകാര്യവൽക്കരണത്തിന്റെ
മറവിൽ കൂൺ കമ്പനികൾ
ആയുധ കച്ചവട രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ചുവടുറപ്പിക്കാൻ എന്ന പേരിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ മേഖലയിൽ വൻ തോതിൽ സ്വകാര്യ വൽക്കരണം നടത്തിയത്. ഇതോടെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂൺ പോലെ ആയുധ കമ്പനികൾ മുളച്ചു പൊന്തി. ലൈസൻസ് നൽകുമ്പോൾ ഇവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് പ്രതിരോധ രംഗത്തെ അന്താരാഷ്ട്ര ബാധ്യതയാണ്. വെടിയുണ്ടകൾ പ്രഥിക ഗുണനിലവാരം പോലും പുലര്‍ത്താതെ പോയതാണ് എസ്തോണിയൻ പ്രതിരോധ മന്ത്രിക്ക് അപമാനവും സ്ഥാന നഷ്ടവും സമ്മാനിച്ചത്.
യുദ്ധ രംഗത്ത് അടിയന്തരമായി എത്തേണ്ട വെടിയുണ്ടകളാണ് ഒര്‍ഡര്‍ ചെയ്തത്. പക്ഷേ സമയത്തിന് നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ല. 2025 അവസാനം ഇവ എത്തിച്ചു നൽകി എങ്കിലും ഗുണനിലവാരം പാലിക്കാൻ കഴിഞ്ഞില്ല. 2024-ലാണ് എസ്തോണിയയിലെ സെന്റർ ഫോർ ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ്സ് ഇതിനായുള്ള കരാറിൽ ഒപ്പിട്ടിരുന്നത്. എന്നാൽ കരാറിൽ വൻ വീഴ്ച സംഭവിച്ചതായി നാഷണൽ ഓഡിറ്റ് ഓഫീസ് കണ്ടെത്തി. യുദ്ധ ലക്ഷ്യങ്ങളിൽ ഗുണനിലവാരം പാലിക്കുന്നതിൽ പരാജയപ്പെട്ടു. ഇതോടെ മന്ത്രി പെവ്കുര്‍ അഴിമതി ആരോപണം നേരിട്ടു. രാഷ്ട്രീയ ഉത്തരവാദിത്തമേറ്റെടുത്താണ് രാജി പ്രഖ്യാപിച്ചത്.
നാഗ്പൂര്‍ കമ്പനിയുടെ
വെടിയുണ്ടകൾ
മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നെകോ ഡിഫൻസ് മ്യുണിഷൻസ് (Neco Defence Munitions) പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഇറ്റാലിയൻ കമ്പനി വഴി കരാര്‍ സ്വന്തമാക്കുകയായിരുന്നു. റഷ്യയുമായി അതിര്‍ത്തി പങ്കുവെക്കുന്ന ബാൾടിക് രാജ്യമാണ് എസ്തോണിയ. ഏകദേശം 12 ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചു രാജ്യം അധിനിവേശ ഭീതിയിലാണ്. റഷ്യ ഉക്രെയ്ൻ യുദ്ധത്തോടെ ഇത് വര്‍ധിച്ചു. ഇതിനിടെ യുദ്ധത്തിൽ ആയുധങ്ങൾ തീര്‍ന്നത് ഉക്രെയ്നെ പ്രതിസന്ധിയിലാക്കി. ഉക്രയ്നെ സഹായിക്കുന്ന നാറ്റോയുടെയും യൂറോപ്യൻ യൂണിയന്റെയും പ്രതിബദ്ധ പദ്ധതിയുടെ ഭാഗമായാണ് എസ്തോണിയ കരാര്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്. 'യൂറോപ്യൻ പീസ് ഫെസിലിറ്റി' (European Peace Facility) ഫണ്ടിൽ നിന്നാണ് തുക കണ്ടെത്തിയത്.
59 ദശലക്ഷം രൂപയുടെ ആയുധങ്ങൾ കൈമാറിയിരുന്നു. പ്രാഥമിക കരാര്‍ നൽകിയ ഇറ്റാലിയൻ കമ്പനി ഡാറ്റാ സെൽ തങ്ങൾക്കാണ് നഷ്ടം സംഭവിച്ചത് എന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കയാണ്. നിയമ നടപടി തുടങ്ങിയതോടെ എസ്തോണിയയും പരാതി നൽകി. ഫ്രാൻസിലെ സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്ററിലാണ് ഇപ്പോൾ തര്‍ക്കം എത്തി നിൽക്കുന്നത്.
ആരുടെ വീഴ്ച
ആയുധ നിര്‍മ്മാണ രംഗത്ത് മുളച്ചു വന്ന കമ്പനികൾ പലതും രാഷ്ട്രീയ താത്പര്യങ്ങളുടെ പേരിൽ ആരോപണം നേരിട്ടിരുന്നു. പുതിയ കച്ചവട മേഖല സ്വന്തമാക്കാൻ വലിയ ലോബി തന്നെ ഉയര്‍ന്നു വന്നു. ഇന്ത്യയിൽ നിര്‍മിക്കുന്ന പ്രതിരോധ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നത് രാജ്യത്തെ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി ജി ക്യു എ യാണ്. മുൻപ് സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള ഓര്‍ഡ്നൻസ് ഫോക്ടറികൾക്ക് മാത്രമായിരുന്നു പരിശോധ. സ്വകാര്യവൽക്കരണം നടപ്പാക്കിയതോടെ അവര്‍ക്കു മേലും നിയന്ത്രണവും ഉത്തരവാദിത്തവും ബാധകമാക്കി.
ആയുധ കമ്പനികൾ പ്രവര്‍ത്തിക്കുന്നതും ആയുധമോ ആവശ്യമായ ഘടകങ്ങളോ കയറ്റി അയക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT), ഡിഫൻസ് പ്രൊഡക്ഷൻ വകുപ്പ് എന്നിവയുടെ ലൈസൻസ് നിബന്ധകൾ പ്രകാരമാണ്. സാങ്കേതിക ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ കയറ്റുമതി അനുമതി നൽകാവൂ എന്നും നിബന്ധനയുണ്ട്.










0 comments