ad
Deshabhimani

റെയിൽവേ ട്രാക്കിൽ കുടുങ്ങി; ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറി

poland truck accident
വെബ് ഡെസ്ക്

Published on Sep 04, 2026, 02:58 PM | 1 min read

വാഴ്സ : പോളണ്ടിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രക്കിലേക്ക് ട്രെയിൻ ഇടിച്ചുകയറി അപകടം. ഗ്ഡാൻസ്കിൽ റെയിൽവേ ക്രോസിങ്ങിലാണ് സംഭവം. സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് ഗ്ഡാൻസ്ക് ലിപ്‌സെ സ്റ്റേഷനു സമീപമുള്ള നിഗോവ്സ്ക സ്ട്രീറ്റിലെ ലെവൽ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ഗ്ഡിനിയ–സിയേലോണ ഗോറ റൂട്ടിലോടിയിരുന്ന പികെപി ഇന്റർസിറ്റി ട്രെയിനാണ് ട്രക്കിലേക്ക് ഇടിച്ചുകയറിയത്.


ഗേറ്റ് അടയാൻ തുടങ്ങുമ്പോഴാണ് ട്രക്ക് ക്രോസിങ്ങിലേക്ക് കടന്നതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ട്രക്ക് ക്രോസിങ്ങിന്റെ ബാരിയറുകൾക്കിടയിൽ കുടുങ്ങി. സമീപത്തുണ്ടായിരുന്നവർ ബാരിയർ തകർത്ത് പുറത്തേക്കു പോകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും ഇതിനിടയിൽ ട്രെയിൻ ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടമുണ്ടായതിനു പിന്നാലെ യാത്രക്കാർ ട്രെയിനിൽ നിന്ന് ഇറങ്ങി.


മെഡിക്കൽ റെസ്ക്യൂ ടീമുകളും അ​ഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി. ട്രക്ക് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റവർ ഇല്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് ഇരുദിശകളിലുമുള്ള ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. സ്റ്റേറ്റ് ഫയർ സർവീസ് ഗ്ഡാൻസ്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home