യു കെയിൽ ഉപരിപഠനത്തിന് വിസ ലഭിച്ചില്ല; തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: യു കെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാഞ്ഞതിന്റെ വിഷമത്തിൽ യുവതി ജീവനൊടുക്കി. പൂവച്ചൽ മുളമൂട് ബി എസ് നിലയത്തിൽ ബാബുവിന്റെയും സിന്ധുവിന്റെയും മകൾ അഞ്ജന (24)യാണ് മരിച്ചത്. യു കെയിൽ ഉപരി പഠനത്തിന് വിസ ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മുറി തുറക്കാത്തതിനാൽ ചവിട്ടി തുറന്നു നോക്കുമ്പോൾ ഫാനിൽ തൂങ്ങി നിൽക്കുകയായിരുന്നു. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഡോക്ടർ അസിസ്റ്റൻ്റ് കോഴ്സ് പൂർത്തിയാക്കി ഉപരി പഠനത്തിന് യു കെയിൽ പോകാൻ ശ്രമിക്കുകയായിരുന്നു അഞ്ജന. അഞ്ജനയുടെ സഹോദരൻ സഞ്ജുലും യു കെയിൽ വിദ്യാർഥിയാണ്.










0 comments