ad
Deshabhimani

പ്രായത്തട്ടിപ്പ്: അണ്ടർ 19 താരത്തിന് ബിസിസിഐയുടെ രണ്ട് വർഷത്തെ വിലക്ക്

bcci meeting
വെബ് ഡെസ്ക്

Published on Sep 04, 2026, 02:28 PM | 1 min read

മുംബൈ: ഇന്ത്യൻ അണ്ടർ 19 ടീമിലെ ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിന് പ്രായം തെറ്റായി രേഖപ്പെടുത്തിയെന്ന ആരോപണത്തിൽ ബിസിസിഐ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി.


ജൂലൈയിൽ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യ അണ്ടർ 19 ടീമിനായി കളിച്ച രോഹിത് ആറ് വിക്കറ്റുകൾ നേടിയിരുന്നു. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ 2007, 2009, 2010 എന്നീ വ്യത്യസ്ത ജനനവർഷങ്ങളുള്ള മൂന്ന് ജനന സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. ആധാർ രേഖകളിലും ജനനവർഷം പലതവണ മാറ്റിയതായി കണ്ടെത്തി.


രേഖകളിലെ പൊരുത്തക്കേടുകൾ നേരത്തെ തന്നെ കണ്ടെത്തിയ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) വിഷയം ബിസിസിഐ യുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിൽ രണ്ട് വർഷത്തേക്ക് രോഹിത്തിനെ വിലക്കിയത്.


അതേസമയം, പ്രായവും രേഖകളും സംബന്ധിച്ച ക്രമക്കേടുകളുടെ പേരിൽ 2026-27, 2027-28 സീസണുകളിൽ 62 താരങ്ങളെ രജിസ്ട്രേഷനും ട്രാൻസ്ഫറിനും സിഎബി അയോഗ്യരാക്കിയിട്ടുണ്ട്. 2022 അണ്ടർ 19 ലോകകപ്പ് ജേതാവായ രവി കുമാറും പട്ടികയിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home