റോയൽ ഒമാൻ പൊലീസിന് റോഡ് ഫെഡറേഷൻ പുരസ്‌കാരം

മസ്‌ക്കത്ത് : അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ(ഐആർഎഫ്) പുരസ്‌കാരം റോയൽ ഒമാൻ പൊലീസിന്. റോഡ് സുരക്ഷാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടാണ് ഈ നേട്ടം. സ്മാർട്ട് സാങ്കേതികത വിദ്യകൾ ഉപയോഗപ്പെടുത്തി ട്രാഫിക് സുരക്ഷ കാര്യക്ഷമമാക്കിയത് പരിഗണിച്ചാണ് പുരസ്‌കാരം. ഹുവാവി ഒമാനുമായി സഹകരിച്ച് നടപ്പാക്കി വരുന്ന നിർമിത ബുദ്ധിയിലധിഷ്ഠിതമായ ട്രാഫിക് സേവനങ്ങൾ അവാർഡ് സമിതി വിലയിരുത്തി. ഗ്രീസ് തലസ്ഥാനമായ എതൻസിൽ വച്ചു നടന്ന ചടങ്ങിൽ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി സുലെയിം അൽ ഫലാഹി പുരസ്‌കാരം ഏറ്റുവാങ്ങി. ഗതാഗത അടിസ്ഥാന സൗകര്യ മേഖലയിൽ മുൻ നിരയിലുള്ള ആഗോളസ്ഥാപനമാണ് ഐആർഎഫ്. അന്താരാഷ്ട്ര റോഡ് ശൃഖലകളും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെടുത്തുന്നതിനും നവീന മാതൃകകൾ വികസിപ്പിക്കുന്നതിനും പര്യാപ്തമായ പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നവർക്കായി ഐആർഎഫ് നൽകി വരുന്ന പുരസ്‌കാരമാണിത്.









0 comments