യുഎഇ യിൽ പെട്രോൾ, ഡീസൽ വില വർധിച്ചു

ദുബായ് : യുഎഇയിലെ ജൂലൈയിലെ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കും. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷവും തുടര്‍ന്ന് ഇറാനെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണവും ആഗോള എണ്ണ വില വര്‍ധിക്കാന്‍ കാരണമായിരുന്നു.
സൂപ്പര്‍ 98 പെട്രോള്‍-ലിറ്ററിന് 2.70 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.58ആയിരുന്നു. സ്‌പെഷ്യല്‍ 95- ലിറ്ററിന് 2.58 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.47 ആയിരുന്നു. ഇ പ്ലസ് 91-ലിറ്ററിന് 2.52 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.39 ദിര്‍ഹമായിരുന്നു. ഡീസല്‍-ലിറ്ററിന് 2.63 ദിര്‍ഹമാണ് ജൂലൈയിലെ നിരക്ക്. ജൂണില്‍ ഇത് 2.45 ദിര്‍ഹമായിരുന്നു.










0 comments