ജർമനിയിൽ ഷെഫ്: 20 വരെ അപേക്ഷിക്കാം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : ജർമനിയിലെ 20 ഷെഫ് തസ്തികയിലേക്ക് നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന് 20 വരെ അപേക്ഷിക്കാം. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി, കാറ്ററിങ് ആൻഡ് ഷെഫ് മേഖലയിലെ ബിരുദം (നാലോ മൂന്നോ വർഷത്തെ) നേടിയിരിക്കണം. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ.
സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, ഭാഷാ പ്രാവീണ്യം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പാസ്‌പോർട്ടിന്റെയും പകർപ്പുകൾ സഹിതം നോർക്ക റൂട്ട്സ് www.norkaroots. kerala.gov.in ൽ അപേക്ഷ നൽകാം. പ്രായപരിധി: 2026 മെയ് 31- ന് 35 വയസ്സ്. ജർമൻ ഭാഷായോഗ്യത നിർബന്ധമല്ല. ഭാഷാ യോഗ്യതയുള്ളവർക്ക് മുൻഗണന. തെരഞ്ഞെടുക്കപ്പെട്ടാൽ 12 മാസം നീളുന്ന ബി- വൺ വരെയുള്ള ജർമൻ ഭാഷാപഠനത്തിന് തയ്യാറാകണം. മുന്പ് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0471-2770536, 539, 540, 577.









0 comments