വിവാഹവാഗ്ദാനം നൽകി തട്ടിപ്പ്; 25 സ്ത്രീകളിൽ നിന്ന് കൈക്കലാക്കിയത് കോടികള്‍, യുവാവ് പിടിയില്‍

image credit: ndtv
ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയ പ്രതിയെ മിരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ യൂണിറ്റ് 1 ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. മാട്രിമോണിയൽ സൈറ്റുകളിലൂടെയും പത്രപരസ്യങ്ങളിലൂടെയുമാണ് സ്ത്രീകളെ കണ്ടെത്തിയിരുന്നത്. വിവാഹമോചിതരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയുമാണ് ഇയാൾ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. പലയിടങ്ങളിൽ പല പേരുകളിൽ വ്യാജരേഖകൾ ചമച്ചാണ് സ്ത്രീകളിൽ നിന്ന് പണം തട്ടിയത്.
വൈകാരികമായി തകർന്നിരിക്കുന്ന യുവതികൾക്ക് ആശ്വാസം നൽകുന്നുവെന്ന തരത്തിൽ സൗഹൃദം സ്ഥാപിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് വാങ്ങിയ ബിഎംഡബ്ല്യു എക്സ് വൺ കാറും പൊലീസ് പിടിച്ചെടുത്തു.









0 comments