തെന്മലയിലെ അഭയകേന്ദ്രത്തിൽ നടക്കുന്നത് ക്രൂര പീഡനം

കൊല്ലം: കൊല്ലം തെന്മലയിലെ അഭയകേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയതായി റിപ്പോർട്ട്. ബന്ധുകളിൽ നിന്നും പണം വാങ്ങി അഭയ കേന്ദ്രത്തിലെ സംഘം അന്തേവാസികൾക്ക് ചികിത്സ നൽകിയില്ല. കൂടാതെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും അന്തേവാസികളും കെയർ ടേക്കറും പറയുന്നു.
നടത്തിപ്പുകാരനായ ബ്രഹ്മദാസ് ദിവസവും മദ്യപിച്ച് മർദിച്ചിരുന്നതായി അന്തേവാസികൾ വെളിപ്പെടുത്തുന്നു. അഭയകേന്ദ്രത്തിൽ ആരും പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവാണെന്നും ഇവിടെയുള്ളവർ പറയുന്നു. വയോജന കമ്മീഷൻ ഇവിടെ ഇന്ന് സന്ദർശനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.ആലംബഹീനരായ വയോധികമാരാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്.
ബ്രഹ്മദാസൻ ഇല്ലാത്ത സമയത്ത് രക്ഷപ്പെട്ടോടിയ രണ്ട് വയോധികമാർ തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചതോടെ നാട്ടുകാർ ഞെട്ടി. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും അന്തേവാസികൾ പറയുന്നു. ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായും ഇവർ വെളിപ്പെടുത്തി.കഴിഞ്ഞ ദിവസമാണ് കൊല്ലം തെന്മലയിൽ വയോജന കേന്ദ്രത്തിൽ അന്തേവാസികളെ പീഡിപ്പിച്ചതായി പരാതി പുറത്തുവന്നത്. പീഡനം ഭയന്ന് വയോജന കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടു സ്ത്രീകൾ ആണ് പരാതിക്കാർ









0 comments