അസമിൽ വ്യോമസേന വിമാനം തകർന്നുവീണു; അഞ്ച് സൈനികർക്ക് വീരമൃത്യു

Rescue efforts at plane crash site (Photo | Screengrab)
ന്യൂഡൽഹി: അസമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനം തകർന്നുവീണു അഞ്ച് സൈനികർക്ക് വീരമൃത്യു. AN-32 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ആണ് തകർന്നുവീണത്. ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സഹപൈലറ്റ് രക്ഷപ്പെട്ടു. ലാൻഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.
ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകർന്നു വീണത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്.
1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.








0 comments