ad
Deshabhimani

ലഹരിവിരുദ്ധ പ്രചാരണവുമായി പാലക്കാട് പ്രവാസി സെന്റർ

palakkad pravasi centre
വെബ് ഡെസ്ക്

Published on Feb 05, 2025, 06:14 PM | 1 min read

ദുബായ്: പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ പ്രവാസി സംഘടനയായ പാലക്കാട് പ്രവാസി സെന്റർ, ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടതായി ഭാരവാഹികൾ അറിയിച്ചു. ”ഹരിയ്ക്കാം ലഹരിയെ, ഹരിതാഭമാക്കാം ജീവിതം” എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലഹരിക്കെതിരായ ബോധവൽക്കരണത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.


വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ മത്സരങ്ങൾ, ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ഹ്രസ്വചിത്ര നിർമ്മാണം, വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ, കലാപരിപാടികൾ, സെമിനാറുകൾ, മരത്തോൺ എന്നിവ ഉൾപ്പെടെ വിവിധതലങ്ങളിൽ ഈ പ്രചാരണം വ്യാപിപ്പിക്കും.


സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണ പദ്ധതിയായ ‘വിമുക്തി’യുമായി സഹകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ പാലക്കാട് പ്രവാസി സെന്റർ ആസൂത്രണം ചെയ്തുവരുന്നതായി പ്രസിഡന്റ് കെ കെ പ്രദീപ് കുമാറും, സെക്രട്ടറി ശശികുമാർ ചിറ്റൂരും അറിയിച്ചു. ഈ മഹത്തായ പ്രവർത്തനത്തിന് മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി എന്നിവരിൽ നിന്ന് ആശംസകളും പിന്തുണയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home