എട്ട് മാസം ഗർഭിണിയായ യുവതി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രം അറുത്ത നിലയിൽ, കുഞ്ഞിനെ കാണാനില്ല

ബൊഗോട്ട: കൊളംബിയയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ഗർഭപാത്രം അറുത്ത നിലയിൽ കണ്ടെത്തി. കാമില പൊട്ടോസി എന്ന 21കാരിയെയാണ് നദിക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് യുവതി മരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാല് ദിവസം മുൻപാണ് കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് അറുത്ത് വയറ് കീറിയാണ് കുഞ്ഞിനെ എടുത്തതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയേക്കുറിച്ചോ കേസുമായി എന്തെങ്കിലും വിവരം പങ്കുവയ്ക്കുന്നവർക്ക് 62000 ഡോളർ (ഏകദേശം 5976902 രൂപ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു യുവതിക്കൊപ്പം മോട്ടോർ ബൈക്കിൽ പോകുന്ന മരിയയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ പ്രസവം നടക്കാനിരിക്കെയാണ് ക്രൂരമായി പെൺകുട്ടി കൊല്ലപ്പെടുന്നത്.









0 comments