ad
Deshabhimani

ഇറാൻ പാർലമെന്റ് സ്പീക്കറുമായും വിദേശകാര്യമന്ത്രിയുമായും ഒമാൻ സുൽത്താൻ കൂടിക്കാഴ്ച നടത്തി

muscat iran

അൽ ബറക കൊട്ടാരത്തിൽ ഒമാൻ സുൽത്താൻ ഇറാൻ പ്രതിനിധികളുമായി ചർച്ചയിൽ

വെബ് ഡെസ്ക്

Published on Jun 23, 2026, 06:37 PM | 1 min read

മസ്‌കറ്റ്: ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇറാന്റെ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലി സ്പീക്കറെയും വിദേശകാര്യമന്ത്രിയെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക് സ്വീകരിച്ചു. ചൊവ്വാഴ്ച അൽ ബറക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.


ഇറാൻ-അമേരിക്കൻ ചർച്ചകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരുവിഭാഗവും യോഗത്തിൽ വിലയിരുത്തി. ചർച്ചകളുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ഇറാന്റെ വിശദീകരണങ്ങൾ കേട്ട സുൽത്താൻ, നിലവിലുള്ള തർക്കങ്ങൾക്ക് സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിൽ ചർച്ചകൾ വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ഒമാന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. ആണവ പ്രശ്നം, ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങളും ഇരുവിഭാഗവും തമ്മിലുള്ള ചർച്ചയിൽ പ്രധാന അജണ്ടകളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home