ad
Deshabhimani

ഓട്ടോത്തൊഴിലാളിയുടെ ആത്മഹത്യ

ആർടി ഓഫീസിലേക്ക്‌ തൊഴിലാളി മാർച്ച്‌

RT OFFICE MARCH

മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആർടി ഓഫീസിലേക്ക് ഓട്ടോ–ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ നടത്തിയ പ്രതിഷേധമാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 03, 2026, 03:09 AM | 1 min read

കാക്കനാട്

മലപ്പുറം കൊണ്ടോട്ടിയിൽ ഓട്ടോറിക്ഷ തൊഴിലാളി ഷൗക്കത്തിന്റെ ആത്മഹത്യക്ക്‌ ഉത്തരവാദികളായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ എറണാകുളം ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ മരണത്തിന് ഉത്തരവാദികളായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ആർടി ഓഫീസിലേക്ക് ഓട്ടോ–ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ നടത്തിയ പ്രതിഷേധമാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദഘാടനം ചെയ്യുന്നു

​സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി എം ഹാരിസ് അധ്യക്ഷനായി. വി എ സക്കീർ ഹുസൈൻ, കെ എ അലി അക്ബർ, പി ആർ പ്രസാദ്, ഇ പി സുരേഷ്, വിനോദ് മാത്യു, ഇ എം സുനിൽകുമാർ, എ എൻ സന്തോഷ്, എം എസ് മധു എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home