എഐ ക്യാമറകൾ പൂർണ്ണ സജ്ജമാക്കി റോയൽ ഒമാൻ പൊലീസ്

മസ്‌കത്ത്: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ നിർമിത ബുദ്ധിയിലധിഷ്ഠിതമായ സാങ്കേതികവിദ്യ ഉപയോഗം പൂർണമായി നടപ്പാക്കിത്തുടങ്ങിയെന്ന് റോയൽ ഒമാൻ പൊലീസ്. വാഹനമോടിക്കുന്നതിനിടയിലുള്ള മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ചുവപ്പു സിഗ്നൽ മുറിച്ചുകടക്കൽ, അമിതവേഗം തുടങ്ങിയ ലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താൻ പുതിയ സംവിധാനത്തിന് സാധിക്കുമെന്ന് പൊലീസിലെ ഗതാഗത വിഭാഗം മേധാവി ബ്രിഗേഡിയർ എൻജിനിയർ അലി ബിൻ സുലൈം അൽ ഫലാഹി പറഞ്ഞു.
തുടർച്ചയായ ലംഘനങ്ങൾക്ക് പോയിന്റ് സംവിധാനം ഏർപ്പെടുത്തും. ലംഘനങ്ങളുടെ ഗൗരവവും ആവർത്തനവും പരിഗണിച്ച് പിഴ ഈടാക്കൽ, താൽക്കാലിക ലൈസൻസ് മരവിപ്പിക്കൽ തുടങ്ങി, ലൈസൻസ് സ്ഥിരമായി റദ്ദുചെയ്യുന്നതു വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments