ഒമാനും പലസ്തീനും വിവര സാങ്കേതിക വിദ്യാ കരാറിൽ ഒപ്പുവച്ചു

മസ്‌ക്കത്ത് > ഒമാൻ വാർത്താവിനിമയ-വിവര സാങ്കേതിക വിദ്യാ മന്ത്രാലയവും പലസ്തീൻ വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് സഹകരണ കരാറിൽ ഒപ്പു വച്ചു. ഡിജിറ്റൽ സാമ്പത്തിക രംഗത്തെ അനുഭവ പാഠങ്ങളും വൈദഗ്ധ്യവും പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് കരാർ. ഒമാൻ വാർത്താവിനിമയ-വിവര സാങ്കേതിക വിദ്യാ വകുപ്പ് മന്ത്രി സയീദ് ഹമൂദ് അൽ മാവാലിയും പലസ്തീൻ വാർത്താവിനിമയ മന്ത്രി ഡോ. അബ്ദുൾ റസാഖ് അൽ ന്ടഷെഹും ചേർന്നാണ് കരാറിൽ ഒപ്പിട്ടത്.
ഡിജിറ്റൽ ഭരണനിർവഹണം, സൈബർ സുരക്ഷ , തൊഴിൽ സേനയുടെ പരിശീലനം, സ്റ്റാർട്ടപ്പുകൾക്കുള്ള പിന്തുണ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ സാങ്കതിക വിദ്യാ രംഗത്ത് മുന്നേറ്റമുണ്ടാക്കുക എന്നതിലാണ് കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മാവാലി പറഞ്ഞു. പലസ്തീൻ സ്റ്റാർട്പ്പുകൾക്ക് ഒമാനിൽ വേദിയൊരുക്കുന്നതുൾപ്പടെയുള്ള കരാറിലെ നിർദ്ദേശങ്ങൾ 2025 ആദ്യ പാദത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. സൈബർ സുരക്ഷ വൈദഗ്ധ്യം കൈമാറുന്നത് സംബന്ധിച്ചും ത്വരിത നടപടികൾ പ്രതീക്ഷിക്കപെടുന്നുണ്ടെന്നും മന്ത്രാലവൃത്തങ്ങളെ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.








0 comments