അജ്മാൻ അൽ മൂവൈഹാത്തിൽ പുതിയ റോഡുകൾ പൂർത്തിയായി

ഷാർജ: അൽ മുവൈഹാത്ത് ഒന്നിലെ പുതിയ റോഡുകളുടെ നിർമാണം പൂർത്തിയാക്കിയതായി അജ്മാൻ നഗരസഭ. 4.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളാണ് പൂർത്തിയാക്കിയത്. അജ്മാൻ 2030 എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഗതാഗത സംവിധാനം കൂടുതൽ സുഗമമാക്കാനാണ് നടപടി.
പരിസ്ഥിതിയ്ക്കും പൊതുജനാരോഗ്യത്തിനും മുൻഗണന നൽകിയാണ് റോഡുകളുടെ നിർമാണം പൂർത്തിയാക്കിയത്.
കുറഞ്ഞ അളവിൽ ഖനനം നടത്തിയും വസ്‌തുക്കൾ കൊണ്ടുപോയും നിർമാണ ചെലവും സമയവും കുറച്ചുമാണ് പ്രവൃത്തി പൂർത്തിയാക്കിയത്. റോഡുകളുടെ ഗുണമേന്മയും കാലാവധിയും വർധിപ്പിക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും നിർമാണ സമയത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പദ്ധതി പ്രദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുകയും ലക്ഷ്യസ്ഥാനത്തേക്ക് എളുപ്പത്തിലും സുരക്ഷിതമായും എത്തിച്ചേരാൻ സഹായിക്കുകയും ചെയ്യും.











0 comments