കരിഞ്ചന്ത, വിലക്കയറ്റം തടയല്‍: കടകളില്‍ വ്യാപക പരിശോധന

കൊല്ലം
കരിഞ്ചന്ത, വിലക്കയറ്റം, പൂഴ്ത്തിവയ്‌പ് എന്നിവ തടയുന്നനായി പൊതുവിപണിയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ ഭക്ഷ്യസുരക്ഷ, ജില്ലാ ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തതും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അളവുതൂക്ക ഉപകരണങ്ങള്‍ പതിക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നൽകി നിയമനടപടികള്‍ക്ക് ശുപാര്‍ശ ചെയ്തു. പച്ചക്കറിക്കടകളില്‍ അമിത വില ഈടാക്കിയതായി കണ്ടെത്തിയ സ്ഥാപനങ്ങളില്‍ വില കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. എഡിഎം എസ് സജീദ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ വി സിന്ധു, ജൂനിയര്‍ സൂപ്രണ്ട് ആശാചന്ദ്രന്‍, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ സക്കീര്‍ ഹുസൈന്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ എ അനീഷ, ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍ ചിത്രാമുരളി, ഡെപ്യൂട്ടി കമീഷണര്‍ ലീഗല്‍ മെട്രോളജി സാന്ദ്ര ജോണ്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ എസ് ആശ, എസ് അജീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.









0 comments