കെ കെ രാജുവിനെ പികെഎസ് അനുമോദിച്ചു

പികെഎസ് അനുമോദനച്ചടങ്ങ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
സംസ്ഥാന സർക്കാരിന്റെ വിശിഷ്ട സേവനത്തിന് അംഗീകാരം നേടിയ എക്‌സൈസ് അസി. ഇൻസ്പെക്ടർ കെ കെ രാജുവിനെ പികെഎസ് അനുമോദിച്ചു. സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിനോടനുബന്ധിച്ച് നടന്ന ചടങ്ങ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്‌ഘാടനം ചെയ്‌തു. പികെഎസ് ജില്ലാ പ്രസിഡന്റ് ഡോ. എം കെ സുദർശൻ അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപിക കെ പി ബിന്ദു, ജില്ലാ സെക്രട്ടറി കെ വി രാജേഷ്, പി എ പുരുഷോത്തമൻ, പി എ ലിജുക്കുട്ടൻ, പി വി മണി, സുജാത സദാനന്ദൻ എന്നിവർ സംസാരിച്ചു.










0 comments