ad
Deshabhimani

ന്യായവിലയിൽ പച്ചക്കറിച്ചന്തകൾ

കർഷകസംഘം നേമം ഏരിയ കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറി 
ഓണ വിപണി എം എം ബഷീർ ഉദ്ഘാടനം ചെയ്യുന്നു

കർഷകസംഘം നേമം ഏരിയ കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറി 
ഓണ വിപണി എം എം ബഷീർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 03:16 AM | 1 min read

​നേമം

കേരള കർഷകസംഘം ഏരിയ കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറി ഓണ വിപണി പ്രാവച്ചമ്പലത്ത് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എം എം ബഷീർ ഉദ് ഘാടനം ചെയ്‌തു. കർഷകസംഘം ഏരിയ സെക്രട്ടറി എം മനോഹരൻ അധ്യക്ഷനായി. എസ് കൃഷ്ണൻ, ടി ബിനുകുമാർ, പ്രസന്ന, എസ് പി അനൂജ്, എസ് എസ് രാജേഷ് എന്നിവർ സംസാരിച്ചു. കല്ലിയൂരിൽ ഏരിയ പ്രസിഡന്റ്‌ ജി വസുന്ധരൻ ഉദ്‌ഘാടനം ചെയ്തു. വിനോദ് അധ്യക്ഷനായി. കഴക്കൂട്ടം ​ കർഷകസംഘം കഴക്കൂട്ടം ഏരിയ കമ്മിറ്റി കഴക്കൂട്ടത്ത് ആരംഭിച്ച ഓണ വിപണി കൗൺസിലർ എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ നവാസ്, ട്രഷറർ മധുസൂദനൻ നായർ, ബിജു പുല്ലാട്ടുകരി, മണിലാൽ എന്നിവർ സംസാരിച്ചു. ചാല കേരള കര്‍ഷകസംഘം ആറ്റുകാല്‍ ഓണവിപണി കര്‍ഷകസംഘം ചാല ഏരിയ പ്രസിഡന്റ് ആര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റുകാല്‍ വില്ലേജ് പ്രസിഡന്റ് വിനോദ് ശങ്കര്‍ അധ്യക്ഷനായി. ആദ്യവില്‍പ്പന സുധ ഏറ്റുവാങ്ങി. കര്‍ഷകസംഘം ചാല ഏരിയ സെക്രട്ടറി സി എസ് സജാത്, ജില്ലാ കമ്മിറ്റി അംഗം സി ജെ മായാദേവി, സിപിഐ എം ആറ്റുകാല്‍ ലോക്കല്‍ സെക്രട്ടറി ഈദുല്‍ മുബാറക്, കര്‍ഷകസംഘം ആറ്റുകാല്‍ വില്ലേജ് സെക്രട്ടറി ആര്‍ രാജേഷ് എന്നിവർ സംസാരിച്ചു. ​കേരള കര്‍ഷകസംഘം ചാല വില്ലേജ് ഓണവിപണി ജില്ലാ കമ്മിറ്റി അംഗം സി ജെ മായാദേവി ഉദ്ഘാടനം ചെയ്തു. ചാല വില്ലേജ് സെക്രട്ടറി വി ജയകുമാര്‍ അധ്യക്ഷനായി. ആദ്യ വില്‍പ്പന ഏരിയ കമ്മിറ്റി അംഗം പ്രഭാവതി ഏറ്റുവാങ്ങി. ചാല ഏരിയ സെക്രട്ടറി സി എസ് സജാത് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home