നിറഞ്ഞൂ മനസ്സ്

എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഓണസദ്യ വിളമ്പുന്നു
കൊച്ചി
എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഓണസദ്യയൊരുക്കി ഡിവൈഎഫ്ഐ. 18 വര്‍ഷമായി ഡിവൈഎഫ്ഐ ഇവിടെ ഓണസദ്യയൊരുക്കുന്നുണ്ട്. കളമശേരി ബ്ലോക്ക് കമ്മിറ്റിയാണ് സംഘാടനം. "വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍' ദിവസവും പൊതിച്ചോറ് വിതരണം ചെയ്യുന്ന പദ്ധതിക്കുമുന്പ് 2009ലാണ് ആദ്യം ഓണസദ്യയൊരുക്കിയത്. ഇക്കുറി 2500 പേര്‍ക്കൊരുക്കിയ സദ്യയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരും പങ്കെടുത്തു. പാലട, ഗോതമ്പ് പായസവും കറികളും ഉള്‍പ്പെടെ വിഭവസമൃദ്ധമായ സദ്യയാണ് വിളന്പിയത്.
ഓണക്കാലത്തും ആശുപത്രിയില്‍ കഴിയേണ്ടിവന്ന പലര്‍ക്കും ഡിവൈഎഫ്ഐയുടെ സന്നദ്ധപ്രവർത്തനം സന്തോഷമേകി. വരാപ്പുഴ തുണ്ടത്തുംകടവില്‍നിന്ന് ഭര്‍ത്താവ് ജോയിയുടെ ഡയാലിസിസിനെത്തിയതാണ് സബേത്ത്. "ഞങ്ങള്‍ രണ്ടുപേര്‍ക്കും ഇപ്പോ പണിയില്ല. പെന്‍ഷന്‍കൊണ്ടാണ് ജീവിക്കുന്നത്. ഇവിടെ എത്തിയപ്പോഴാണ് ഡിവൈഎഫ്ഐയുടെ ഓണസദ്യയുണ്ടെന്നറിഞ്ഞത്. ഞങ്ങള്‍ക്ക് സന്തോഷമായി– സബേത്ത് പറഞ്ഞു.
മൂന്നാറില്‍നിന്ന് മകളുടെ പ്രസവത്തിന് കൂട്ടിരിപ്പിനെത്തിയതാണ് ശാന്തമ്മ. "ഇക്കുറി ഓണം ആശുപത്രിയിലാകും എന്ന് വിചാരിച്ചതാ, ഇത് പ്രതീക്ഷിക്കാതെ കിട്ടിയ സദ്യയാ, നന്നായി– ശാന്തമ്മ പറഞ്ഞു. സയന്‍സ് പാര്‍ക്ക് പ്രദേശത്തുനിന്ന് സദ്യകഴിക്കാനെത്തിയ വിദ്യാര്‍ഥികള്‍ റെയ്ഹാനും ഹുസൈനും കൂട്ടുകാര്‍ക്കും ഒന്നേ പറയാനുള്ളൂ "സെറ്റ് സദ്യ'.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഓണസദ്യ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജനങ്ങള്‍ക്കുവേണ്ടി നടത്തുന്ന പരിപാടിയാണിത്. രാഷ്ട്രീയ വൈരാഗ്യത്താല്‍ ഭക്ഷണവിതരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹംതന്നെ നേരിടുമെന്നും എസ് സതീഷ് പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ ഹേമന്ത് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിബിന്‍ വര്‍ഗീസ്, ജില്ലാ സെക്രട്ടറി നിഖില്‍ ബാബു, ബ്ലോക്ക് സെക്രട്ടറി റിഞ്ചു രാജ്, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വര്‍ഗീസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ ആര്‍ രഞ്ജിത്ത്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അനൂപ് ജോസഫ്, ഡോ. ഗണേഷ് മോഹന്‍, ഫാ. മല്‍ഹ ജോഷ്വ എന്നിവര്‍ സംസാരിച്ചു.









0 comments