ad
Deshabhimani

ഓണം പച്ചക്കറി 
വിപണനകേന്ദ്രം 
ആരംഭിച്ചു

kathir

കതിർ സംയോജിതകൃഷിയിൽ വിളവെടുത്ത ഉൽപ്പന്നങ്ങളുമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ഒരുക്കിയ ഓണം പച്ചക്കറി വിപണനകേന്ദ്രം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 03:12 AM | 1 min read

കൊച്ചി


കതിർ സംയോജിത കൃഷിയിൽ വിളവെടുത്ത ഉൽപ്പന്നങ്ങളുമായി സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിനുമുന്നില്‍ ഓണം പച്ചക്കറി വിപണനകേന്ദ്രം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് കറുകപ്പിള്ളി ബ്രാഞ്ച് സെക്രട്ടറി പി എച്ച് ഇസ്മയിലിന് ഉൽപ്പന്നം നൽകി ആദ്യവിൽപ്പന നിർവഹിച്ചു.


കർഷകസംഘത്തിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ കൃഷിചെയ്ത ജൈവപച്ചക്കറികളാണ് ചന്തയിൽ വിൽക്കുന്നത്.

ഏത്തക്ക, വെണ്ട, പയർ, പാവക്ക, ഇഞ്ചി, വഴുതന, മത്തൻ, കുമ്പളം, കാരറ്റ്, ബിറ്റ്‌റൂട്ട്, പച്ചമുളക്, വാഴപ്പിണ്ടി, ഏത്തപ്പഴം, 
ഞാലിപ്പൂവൻ തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും. കറിവേപ്പിലയും ഓണസദ്യക്കുള്ള വാഴയിലയും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.


ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ അനിൽകുമാർ, സി കെ പരീത്, എറണാകുളം ഏരിയ സെക്രട്ടറി സി മണി, പി എച്ച് ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ചൊവ്വ രാവിലെ 10ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home