ad
Deshabhimani

ആംബുലൻസിലെ എംഡിഎംഎ കടത്ത്‌:
സൂത്രധാരൻ അറസ്റ്റിൽ

....

...

വെബ് ഡെസ്ക്

Published on Aug 24, 2026, 12:50 AM | 1 min read

തൃശൂർ

ആംബുലൻസിൽ കടത്തിക്കൊണ്ടുവന്നിരുന്ന കാൽ കിലോയോളം എംഡിഎംഎ പിടികൂടിയ കേസിൽ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ ചൊവ്വല്ലൂർപ്പടി റിയാസ് ( കല്ല് റിയാസ്, 37) ആണ് അറസ്റ്റിലായത്‌. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽനിന്നാണ്‌ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ബംഗളൂരുവിൽനിന്ന്‌ പല മാർഗങ്ങളിലൂടെ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘങ്ങളുടെ തലവനാണ് റിയാസ്. കേരളത്തിലുടനീളം ലഹരി എത്തിക്കുന്നതിന്റെ ഇടനിലക്കാരനാണ്‌. ആംബുലൻസിലെ ലഹരിക്കടത്ത്‌ പിടികൂടിയതോടെ റിയാസ് ബംഗളൂരുവിൽനിന്ന്‌ കടന്നുകളയുകയായിരുന്നു. ഗ്രേറ്റർ നോയിഡയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സിറ്റി പീച്ചി ഇൻസ്പെക്ടർ വി അമീർ അലി, എസ്ഐ ടി വി ജീവൻ, സിപിഒ കെ ബി വിപിൻ ദാസ്, എസ് ലാലു, കെ ബി നിവ്യ എന്നിവരടങ്ങുന്ന സംഘമാണ്‌ റിയാസിനെ അറസ്റ്റ്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home