ad
Deshabhimani

കുമ്പളയിൽ ഹണിട്രാപ്പ് പരാതി ദമ്പതികൾ ഉൾപ്പടെ 3 പേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2026, 02:01 AM | 1 min read

കാസർകോട്

കുമ്പളയിൽ ഹണിട്രാപ്പ് പരാതിയെ തുടർന്ന്‌ ദമ്പതികൾ ഉൾപ്പടെ 3 പേരെ പൊലീസ്‌ അറസ്റ്റുചെയ്‌തു. വ്യാപാരിയായ മംഗൽപാടിയിലെ അറുപത്തിനാലുകാരന്റെ പരാതിയിലാണ്‌ നടപടി. കുബണൂർ സ്വദേശിയായ റിസ്വാന, ഭർത്താവ് ഹസ്സൻ ആസിഫ്, ബന്ധു സിറാജ് എന്നിവരാണ്‌ പിടിയിലായത്‌. കഴിഞ്ഞ 16നാണ്‌ കേസിനാസ്‌പദമായ സംഭവം. കടംവാങ്ങിയ പണം നൽകാമെന്ന് പറഞ്ഞ് യുവതി പരാതിക്കാരനെ രാത്രി 7.30ന് കുബുനൂരിലെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി. പ്രതികൾ ബലമായി തടഞ്ഞ് കിടപ്പു മുറിയിൽ എത്തിച്ച്‌ ദൃശ്യങ്ങൾ പകർത്തി. പണവും മൊബൈൽ ഫോണും തട്ടിയെടുത്തതായും പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടതായും പറയുന്നു. പരാതിക്കാരന്റെ കയ്യിലെ ചെറിയ മൊബൈൽ ഫോണും 1500 രൂപയും എടുത്തു. കാറിന്റെ താക്കോൽ സ്വന്തമാക്കി കാർ തുറന്ന്‌ എടിഎം കാർഡും 25000- രൂപ വിലയുള്ള സാംസങ് മൊബൈൽ ഫോണും വാങ്ങി. പരാതിക്കാരനെ ഭീഷണിപ്പെടുത്തി എടിഎം പിൻ നമ്പർ കൈക്കലാക്കിയശേഷം 7200 രൂപ അക്ക‍ൗണ്ടിൽനിന്ന്‌ പിൻവലിക്കുകയുംചെയ്‌തു. പിറ്റേദിവസം വൈകിട്ട്‌ മൂന്നാം പ്രതി പരാതിക്കാരന്റെ കടയിൽചെന്ന് ഭീഷണിപ്പെടുത്തി 5000 രൂപ പിടിച്ചുവാങ്ങി. വിവിധ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടു ത്തിയും 200000/- രൂപ ആവശ്യപ്പെടുകയും ചെയ്തുവെ ന്നാണ്‌ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home