ad
Deshabhimani

ഓണം വാരാഷോഘം ഇന്നുതുടങ്ങും

ബ്രോ.. എന്തോരം ആളാണ്...  ഓണത്തിരക്കിൽ വീർപ്പുമുട്ടുകയാണ് നാടും നഗരവും, തെരുവുകച്ചവടക്കാർ നിറഞ്ഞ കണ്ണൂർ സ്‌റ്റേഡിയം പരിസരത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ തിരക്ക്  ഫോട്ടോ/ ജഗത് ലാൽ

ബ്രോ.. എന്തോരം ആളാണ്... ഓണത്തിരക്കിൽ വീർപ്പുമുട്ടുകയാണ് നാടും നഗരവും, തെരുവുകച്ചവടക്കാർ നിറഞ്ഞ കണ്ണൂർ സ്‌റ്റേഡിയം പരിസരത്ത് ഞായറാഴ്ച വൈകിട്ടുണ്ടായ തിരക്ക് ഫോട്ടോ/ ജഗത് ലാൽ

വെബ് ഡെസ്ക്

Published on Aug 24, 2026, 02:52 AM | 1 min read

കണ്ണൂർ

ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുംചേര്‍ന്ന് നടത്തുന്ന ജില്ലാ ഓണം വാരാഘോഷം തിങ്കൾ വൈകിട്ട്‌ 6.30ന്‌ കലക്ടറേറ്റ് മൈതാനിയില്‍ മന്ത്രി സണ്ണി ജോസഫ് ഉദ്‌ഘാടനംചെയ്യും. ഉദ്‌ഘാടന ദിവസം രാത്രി 7ന്‌ ആട്ടം കലാസമിതി ആൻഡ്‌ തേക്കിന്‍കാട് ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. വൈകിട്ട്‌ 3.30ന്‌ -തിരുവാതിരക്കളി മത്സരം, 5ന്‌ -കേരള മഹിളാ സമഖ്യയുടെ ഗോത്ര കലാകാര പരിപാടികൾ എന്നിവയുമുണ്ടാകും. ദിവസവും വൈകിട്ട് അഞ്ചുമുതലാണ്‌ കലാപരിപാടികള്‍. മെഗാ കലാപരിപാടിയും പ്രാദേശിക കലാപരിപാടികളും അവതരിപ്പിക്കുന്ന രീതിയിലാണ് പ്രോഗ്രാം ക്രമീകരിച്ചതെന്ന് ടി ഒ മോഹനന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 30ന് പകൽ രണ്ട് മുതല്‍ ഊര്‍പ്പള്ളി വയലില്‍ മഴയുത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. മഡ് ഫുട്‌ബോള്‍, കമ്പവലി, ഫോക്‌ലോര്‍ പുരസ്‌കാര ജേതാവ് റംഷി പട്ടുവം നയിക്കുന്ന നാടന്‍കലാമേള എന്നിവയും നടക്കും. അഴീക്കോട് ചാല്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home