ad
Deshabhimani

നെഞ്ചിലെ നീറ്റലായി ‘വേടപ്പുലരി’

‘വേടപ്പുലരി'  സംഗീത ആൽബത്തിൽനിന്ന്‌

‘വേടപ്പുലരി' സംഗീത ആൽബത്തിൽനിന്ന്‌

avatar
സ്വന്തം ലേഖകൻ

Published on Aug 24, 2026, 02:51 AM | 1 min read

മാട്ടൂൽ

അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ നെഞ്ചിലെ നീറ്റലായിത്തീർന്ന നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയും തുടർന്നുള്ള സമര പ്രതിരോധങ്ങളും കോർത്തിണക്കിയ ആൽബം ഒരുങ്ങുന്നു. ആടിവേടൻ തെയ്യംകെട്ടി ആടുന്ന അനുജനും നീറ്റ് പരീക്ഷയ്ക്ക് തയ്യാറാവുന്ന ചേച്ചിയുമാണ്‌ കഥാപാത്രങ്ങൾ. നീറ്റ് പരീക്ഷചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയതിൽ മനം നൊന്ത് ആത്മഹത്യക്ക് മുതിരുന്ന കുട്ടിയുടെ കുടുംബത്തിലെ സംഭവവികാസങ്ങൾക്ക് ദൃശ്യാവിഷ്‌കാരമൊരുക്കുന്നതിലൂടെ 'വേടപ്പുലരി' എന്ന സംഗീത ആൽബം സാമൂഹ്യ പ്രതിബദ്ധതയുണർത്തുന്ന കലാവിഷ്‌കാരമായി തീരുന്നു. കുട്ടിത്തെയ്യം കെട്ടി വൈറലായ നിരഞ്ജനും സോഷ്യൻ മീഡിയാ താരം ആവണി ആവുസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രകാശ് ചെങ്ങൽ, ബീനാജി തുടങ്ങി സിനിമ നാടക രംഗത്തുള്ളവർ അണിനിരക്കുന്നു, പ്രമോദ് കാപ്പാടാണ്‌ ഗാനരചനയും സംവിധാനവും. ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ സംഗീത സംവിധാനത്തിൽ, രാഖി രാമചന്ദ്രൻ ഗാനങ്ങൾ ആലപിച്ചു, ആർട്ട് ഹരിദാസ് ബക്കളവും കാമറ സുധീഷ് കോമത്തുമാണ്‌. സ്റ്റിൽസ്ൽ അനിൽ പേരാമ്പ്ര, മേക്കപ്പ് ഒ മോഹനൻ, ക്രിയേറ്റീവ് സപ്പോർട്ട് പ്രകാശ് വാടിക്കൽ തുടങ്ങിയവരാണ്‌ മറ്റ്‌ അണിയറ പ്രവർത്തകർ. നിർമാണം ബീനാജിയുമാണ്. അൽക്ക പ്രൊഡക്ഷൻ ബാനറിൽ നിർമിച്ച ആൽബം ഓണനാളിൽ റിലീസ് ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home