ad
Deshabhimani

അസ്‌നയ്‌ക്ക്‌ സ്വപ്നങ്ങൾ കീഴടക്കാൻ 
കിൻഡറിന്റെ ഇലക്ട്രിക് വീൽചെയറും കാറും

asna

അസ്‌ന ഷെറിന് കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് നൽകുന്ന ഇലക്ടിക് വീൽചെയറും കാറിന്റെ താക്കോലും 
മന്ത്രി വി ഇ അബദുൾ ഗഫൂർ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 02:56 AM | 1 min read

കളമശേരി


വെല്ലുവിളികളെ നേരിട്ട് സ്വപ്നങ്ങൾക്ക് പിന്നാലെ അക്ഷീണം സഞ്ചരിക്കുന്ന ഭിന്നശേഷിക്കാരിയായ ചാലക്കുടി സ്വദേശി അസ്‌ന ഷെറിന് കിൻഡർ ഹോസ്പിറ്റൽസ് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു. ഒരുവയസ്സുള്ളപ്പോള്‍ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട അസ്‌ന പഠനത്തിലും ചിത്രരചനയിലും കഴിവ് തെളിയിച്ചിരുന്നു. നിലവിൽ ഐഎഎസ് നേടാനുള്ള തയ്യാറെടുപ്പിലാണ്.


​വീൽചെയറിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അസ്‌നയ്‌ക്ക്‌ ദിവസേനയുള്ള യാത്രകൾ വലിയ വെല്ലുവിളിയായിരുന്നു. ഇത് തിരിച്ചറിഞ്ഞ കിൻഡർ ഹോസ്പിറ്റൽസ് അസ്‌നയ്‌ക്ക്‌ സൗജന്യമായി അത്യാധുനിക ഇലക്ട്രിക് വീൽചെയറും ശാരീരിക പരിമിതികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത കാറും നൽകി. കിൻഡർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി ഇ അബ്ദുൾ ഗഫൂർ താക്കോൽ കൈമാറി.

കളമശേരി നഗരസഭ പ്രദേശത്തെ അർഹരായ 100 വനിതകൾക്ക് സൗജന്യമായി മാമോഗ്രാം ചെയ്ത് നൽകുന്ന പദ്ധതി 'കിൻഡർ മാമോകെയർ' ഉദ്ഘാടനം ചെയ്തു. കിൻഡർ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വി കെ പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷനായി. കളമശേരി നഗരസഭ ചെയർ പേഴ്സൺ ജമാൽ മണക്കാടൻ, കിൻഡർ ഹോസ്പിറ്റൽസ് എംഡി രഞ്ജിത്ത് കൃഷ്ണൻ, സിഒഒ ആന്റോ ട്വിങ്കിൾ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home