ഏലൂരിൽ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് ഏലൂർ നഗരസഭ സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്ര
കളമശേരി
ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ പാതാളത്ത് നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
വാദ്യമേളങ്ങൾ, പുലികളി, കാവടിയാട്ടം എന്നിവയുടെ അകമ്പടിയോടെ മാർക്കറ്റ് പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്രയിൽ ഓരോ വാർഡിന്റെയും ബാനറിനുകീഴിൽ കുടുംബശ്രീ അംഗങ്ങൾ അണിനിരന്നു.
പാതാളം കവലയിൽ നടന്ന സാംസ്കാരിക സമ്മേളനം ചെയർപേഴ്സൺ ലൈജി സജീവൻ ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. വാർഡ് കൗൺസിലർ ജോസഫ് ഷെറി അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ ലീല ബാബു സംസാരിച്ചു.










0 comments