ad
Deshabhimani

അസീസ് റാവുത്തറിനെ അനുസ്‌മരിച്ചു

Remembered

നെല്ലിക്കുഴിയിൽ നടന്ന അസീസ് റാവുത്തർ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം 
എം ഷാജർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 02:03 AM | 1 min read

കോതമംഗലം


സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അസീസ് റാവുത്തറിന്റെ അഞ്ചാമത് അനുസ്മരണം നടന്നു.


സിപിഐ എം നെല്ലിക്കുഴി നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെല്ലിക്കുഴിയിൽ നടന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി റഷീദ സലിം അധ്യക്ഷയായി.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെകട്ടറി കെ എ ജോയി, ആന്റണി ജോൺ, കെ എം പരീത്, കെ ജി ചന്ദ്രബോസ്, ബാദുഷ അസീസ്, എൻ ബി ജമാൽ, സഹീർ കോട്ടപ്പറന്പിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home