ഓണപ്പാച്ചിലിൽ നാടും നഗരവും

കോഴിക്കോട്
തിരുവോണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരക്കിലമർന്ന് നാടും നഗരവും. ഓണത്തിന് മുമ്പുള്ള അവസാന ഞായറാഴ്ച സാധനങ്ങളെല്ലാം വീടുകളിലെത്തിക്കാനുള്ള തിരക്കിലായിരുന്നു. വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പൂക്കച്ചവട കേന്ദ്രങ്ങള്‍, ഓണം വിപണികള്‍, പായസ വില്‍പ്പനകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തിരക്കാണ്. ഇതോടെ പ്രധാന നഗരങ്ങളെല്ലാം ഗതാഗതക്കുരുക്കിൽ കുടുങ്ങി. ഓണക്കോടി വാങ്ങാനായി വസ്‌ത്രവ്യാപാര സ്ഥാപനങ്ങളിലായിരുന്നു തിരക്ക് കൂടുതൽ. ഓൺലൈൻ കച്ചവടം പൊടിപൊടിക്കുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം കടകളിൽ നേരിട്ടെത്തി ഓണക്കോടി വാങ്ങുന്നത് ഒട്ടും കുറഞ്ഞിട്ടില്ല. വില കുതിച്ചുയർന്നെങ്കിലും പൂ വിപണിയും സജീവമാണ്. തമിഴ്‌നാട്ടിൽനിന്നും മറ്റും നിരവധിപേർ ഇതിനായി നഗരത്തിലെത്തിയിട്ടുണ്ട്. ഓണത്തിന് മാറ്റേകാൻ തിങ്കൾ മുതൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. ഒപ്പം ഗ്രാമ– നഗര വ്യത്യാസമില്ലാതെയുള്ള പരിപാടികൾക്കും ഉത്രാടം നാൾ മുതൽ തുടക്കമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ഓണാഘോഷം ഏതാണ്ട് അവസാനിച്ചു. ഇതോടെ നാട് പിടിക്കാനുള്ള ഓട്ടത്തിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ. റിസർവേഷനോ, തത്‌കാൽ ടിക്കറ്റോ കിട്ടാതിരുന്നതോടെ കുത്തി നിറച്ച ട്രെയിനിൽ ഒറ്റക്കാലിലാണ് പലരുടെയും യാത്ര. മഴയിൽ മുങ്ങുമോ ഇടയ്ക്കിടെ പെയ്യുന്ന മഴ പ്രതീക്ഷകൾക്കിടയിലും ഓണം മഴയിൽ കുതിരുമോ എന്ന ആശങ്ക ഉയർത്തുന്നുണ്ട്. ജില്ലയിൽ ഞായർ മഞ്ഞ അലർട്ടായിരുന്നു. ഇടയ്‌ക്കിടെ പെയ്യുന്ന മഴ ചെറുകിട വ്യാപാരികളെയും വഴിയോര കച്ചവടക്കാരയുമാണ് ദുരിതത്തിലാക്കുന്നത്. അടുത്ത ദിവസങ്ങളിൽ പ്രത്യേക അലർട്ട് ഒന്നും പ്രഖ്യാപിക്കാത്തതും പ്രതീക്ഷ നൽകുന്നുണ










0 comments