ad
Deshabhimani

കേരള ഉള്ളാട മഹാസഭ സംസ്ഥാന സമ്മേളനം

പട്ടികവർഗവിഭാഗത്തിന് വകുപ്പുകളിൽ 
പ്രത്യേക നിയമനം നൽകണം ​

Ullada Mahasabha

​കേരള ഉള്ളാട മഹാസഭ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 02:06 AM | 1 min read

മൂവാറ്റുപുഴ


പട്ടികവർഗവിഭാഗത്തിന് എല്ലാ സർക്കാർ വകുപ്പുകളിലും ജോലിസംവരണത്തിൽ പ്രത്യേക നിയമനം നടത്തണമെന്ന് കേരള ഉള്ളാട മഹാസഭ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളുടെ ഇ–ഗ്രാന്റ്‌ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, ഗ്രാന്റ്‌ തുക വർധിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.


സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മഹാസഭ സംസ്ഥാന പ്രസിഡന്റ് പി എ മോഹനൻ അധ്യക്ഷനായി. മാത്യു കുഴൽനാടൻ എംഎൽഎ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കായികപ്രതിഭകളെ ഡീൻ കുര്യാക്കോസ് എംപി അനുമോദിച്ചു.


മഹാസഭ ജനറൽ സെക്രട്ടറി പി ആർ റെജി, നഗരസഭാ ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണി, എ കെ സജീവ്, ടി കെ സുഷമ, എം കെ ദിനേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി എ മോഹനൻ (പ്രസിഡന്റ്‌), ജി സുകുമാരൻ (വൈസ് പ്രസിഡന്റ്‌), എൻ ആർ മോഹനൻ (ജനറൽ സെക്രട്ടറി), എം കെ രവി, വി എസ് ചന്ദ്രൻ, രാധാമണി (വൈസ് പ്രസിഡന്റുമാർ). ടി കെ സുഷമ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home