ad
Deshabhimani

"ഗ്രാമാന്തരം’ നോവൽ പ്രകാശിപ്പിച്ചു ​

ആർ സുഗതന്റെ ഗ്രാമാന്തരം നോവൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്കൂൾ മാനേജർ എൽ ശ്രീലതയ്ക്ക് പുസ്തകം കൈമാറി പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Aug 24, 2026, 12:25 AM | 1 min read

കരുനാഗപ്പള്ളി

പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി അംഗം ആർ സുഗതൻ രചിച്ച ‘ഗ്രാമാന്തരം’ നോവൽ താലൂക്ക്‌ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്കൂൾ മാനേജർ എൽ ശ്രീലതക്ക്‌ നൽകി പ്രകാശിപ്പിച്ചു. സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്‌. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ കാസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രന്ഥശാലാ സെക്രട്ടറി ആർ രവീന്ദ്രൻപിള്ള അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി പി ജയപ്രകാശ് മേനോൻ പുസ്തകം പരിചയപ്പെടുത്തി. എസ് ഗിരീഷ് കുമാർ, വി വിമൽ റോയ്, പി സുനിൽകുമാർ, എം സുരേഷ്, സി വിജയൻപിള്ള , സന്തോഷ് ഓണവിള, കെ സുഗതൻ, കബീർ, ആർ ഷീലാകുമാരി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home