ad
Deshabhimani

സമരം ചരിത്രവിജയം

കേരള സെറാമിക്‌സിൽ വെട്ടിക്കുറച്ച 
ബോണസ് പുനഃസ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകന്‍

Published on Aug 24, 2026, 12:27 AM | 2 min read

കുണ്ടറ

പൊതുമേഖലാ സ്ഥാപനമായ കേരള സെറാമിക്സ് ലിമിറ്റഡ് കമ്പനിയിലെ വെട്ടിക്കുറച്ച ബോണസ് പുനഃസ്ഥാപിച്ച് മാനേജ്മെന്റ് ഉത്തരവ്. ഇതോടെ ട്രേഡ്‌ യൂണിയനുകൾ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. ബോണസിൽ കഴിഞ്ഞവർഷത്തേക്കാൾ 5000 രൂപയുടെ കുറവാണ് മാനേജ്മെന്റ് വരുത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ്‌ സിഐടിയു നേതൃത്വത്തിൽ തൊഴിലാളി സമരം തുടങ്ങിയത്‌. പിന്നീട്‌ എഐടിയുസി, ഐഎൻടിയുസി യൂണിയനുകളും അണിചേർന്നു. കമ്പനിയിൽ നടത്താനിരുന്ന ഓണാഘോഷ പരിപാടി ബഹിഷ്കരിച്ച്‌ തൊഴിലാളികൾ ഒന്നടങ്കം കരിദിനം ആചരിച്ചു. സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എളമരം കരിം ഉൾപ്പെടെയുള്ള നേതാക്കൾ വ്യവസായ മന്ത്രിയും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. ഇതോടെയാണ്‌ മാനേജ്‌മെന്റിന്‌ മുട്ടു മടക്കേണ്ടി വന്നത്‌. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എസ് എൽ സജികുമാർ, സിപിഐ എം ഏരിയ സെക്രട്ടറി ആർ സുരേഷ് ബാബു, സിപിഐ കുണ്ടറ മണ്ഡലം സെക്രട്ടറി ആർ സേതുനാഥ്‌, എഐടിയുസി മണ്ഡലം സെക്രട്ടറി ടി ജെറോം, ഐഎൻടിയുസി യൂണിറ്റ് സെക്രട്ടറി എസ് സജീവ്, സെറാമിക്സ് എംപ്ലോയീസ് ഫെഡറേഷൻ സിഐടിയു വൈസ്‌ പ്രസിഡന്റ് ലാൽ ജോൺ, എഐടിയുസി യൂണിറ്റ് സെക്രട്ടറി കൃഷ്ണദാസ്, ആർ ഓമനക്കുട്ടൻപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചത്. തൊഴിലാളികളുടെ ന്യായമായ അവകാശം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ തിങ്കൾ രാവിലെ എട്ടിന് കമ്പനി പടിക്കൽ ആഹ്ലാദ പ്രകടനവും മധുര വിതരണവും നടക്കും. കമ്പനിയെ 
ലാഭത്തിലെത്തിച്ചത് എല്‍ഡിഎഫ് നഷ്ടത്തിൽ കൂപ്പുകുത്തി ദീർഘനാൾ പൂട്ടിക്കിടുന്ന കേരള സെറാമിക്സ് ലിമിറ്റഡ് ഇടതു ഭരണത്തിലാണ് തുറന്ന്‌ പ്രവർത്തനം ആരംഭിച്ചത്. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ പത്തുവർഷം പടിപടിയായി മാറ്റങ്ങൾ വരുത്തി, കമ്പനി ലാഭത്തിലേക്ക് ഉയർത്തുകയായിരുന്നു. കന്പനിയിൽ ആധുനികവൽക്കരണം നടപ്പിലാക്കി. ഖനനം നടത്തുന്നതിന് ഭൂമി വാങ്ങി കൂടുതൽ ഉൽപ്പാദനത്തിലേക്ക് എത്തിച്ചു. ഇതുവഴി കൂടുതൽ വിറ്റുവരവും ലാഭവും കമ്പനിക്ക് സാധ്യമായി. യുഡിഎഫ് സർക്കാർ വന്നതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ആവശ്യത്തിന് അനുസരിച്ച് ഉൽപ്പാദന പ്രവർത്തനങ്ങൾ ക്രമീകരിക്കാനോ ലാഭ സ്ഥിതി തുടരാനോ നടപടി എടുത്തില്ല. തുടർന്ന്‌ വ്യാപാര നഷ്ടം ചൂണ്ടിക്കാട്ടി കഴിഞ്ഞവർഷം തൊഴിലാളികൾക്ക് നൽകിയ ബോണസിൽ ഗണ്യമായ കുറവ് വരുത്തി. ഇതോടെ ട്രേഡ്‌ യൂണിയനുകൾ സമര രംഗത്ത് വരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home