പുത്തൻ വിദ്യാഭ്യാസ മാതൃകയാകാൻ റിഫോമ

എഴുകോൺ
പവിത്രേശ്വരം കാരുവേലിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന റിഫോമ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സൗഹൃദ കൂട്ടായ്മ വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ ഒരുങ്ങുന്നു. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളെ ഒന്നിച്ച് താമസിപ്പിക്കുകയും സൗകര്യങ്ങൾ പങ്കിട്ട് ജീവിക്കുകയും പഠിക്കുകയും ചെയ്യുന്ന സാമൂഹ്യ വിദ്യാഭ്യാസമാണ് ലക്ഷ്യം. രക്ഷാകർത്താക്കൾ നഷ്ടപ്പെട്ടവർ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങളിലുള്ളവർ, ഉപേക്ഷിക്കപ്പെട്ടവർ, ഒറ്റപ്പെട്ടുപോയവർ, സാമൂഹ്യമായി അനാഥരായവർ തുടങ്ങിയ കുട്ടികൾക്കായാണ് റിഫോമ പ്രവർത്തിക്കുക. കാരുവേലിൽ കോഴിക്കോടൻ മുക്കിന് സമീപം റിഫോമയുടെ കമ്യൂണിറ്റി എഡ്യുക്കേഷൻ കം പ്രാദേശിക നോളജ് സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കമായി.വിവിധ മേഖലകളിലെ പ്രമുഖരായ എസ് എം വിജയാനന്ദ്, രഘുനാഥ് പാറയ്ക്കൽ, ദിനേശ് കുമാർ, വിനീത ജി സിങ്, എസ് അയൂബ്, പി മോഹൻ ദാസ് എന്നിവരടങ്ങിയ അക്കാദമിക് ഉപദേശക സമിതിയാണ് റീഫോമയുടെ കരുത്ത്. കില ഡയറക്ടറായി വിരമിച്ച വി സുദേശന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.









0 comments