Deshabhimani

ഏഷ്യൻ പാരാ ഗെയിംസ്: അമ്പെയ്ത്തിൽ ശീതൾ ദേവി–പായൽ നാഗ് സഖ്യത്തിന് വെള്ളി

shattalpayal

ശീതൾ ദേവി (ഇടത്) പായൽ നാഗ് (വലത്)| ഫോട്ടോ:X

വെബ് ഡെസ്ക്

Published on Oct 21, 2026, 06:36 AM | 1 min read

നഗോയ : ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ കോമ്പൗണ്ട് ഡബിൾസ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ശീതൾ ദേവി–പായൽ നാഗ് സഖ്യത്തിന് വെള്ളി. സ്വർണ മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഷാവോ ജിങ്–ഷു ഷുവെക്വിങ് സഖ്യത്തോട് 141–150ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വെള്ളി ലഭിച്ചത്.


പുരുഷന്മാരുടെ കോമ്പൗണ്ട് ഡബിൾസിൽ ഇന്ത്യയുടെ ശ്യാം സുന്ദർ സ്വാമി–തോമൻ കുമാർ സഖ്യം ചൈനയുടെ ഷാങ് യിചെങ്–ഐ സിൻലിയാങ് സഖ്യത്തെ നേരിടും. ഡബ്ല്യു1 മിക്സഡ് ടീം സെമിഫൈനലിൽ ദക്ഷിണ കൊറിയയുമായും ഇന്ത്യ ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home