Deshabhimani

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Wasp Attack

വി സഹദേവൻ

വെബ് ഡെസ്ക്

Published on Oct 21, 2026, 06:42 AM | 1 min read

തിരുവനന്തപുരം: കോവളം വെങ്ങാനൂരിൽ കടന്നലിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. വെണ്ണിയൂർ നെല്ലിവിള മാവറത്തലമേലെ പുത്തൻവീട്ടിൽ വി സഹദേവൻ(76) ആണ് മരിച്ചത്. വീടിനടുത്തുള്ള സ്വകാര്യ പറമ്പിൽനിന്ന് വീണുകിടക്കുന്ന ഓലയും തേങ്ങയും പെറുക്കിയെടുക്കുന്നതിനിടയിൽ കടന്നൽക്കൂട്ടം സഹദേവനെ ആക്രമിക്കുകയായിരുന്നു.


തിങ്കളാഴ്ച രാവിലെയാണ് സംഭവം. തുടർന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട് ഓടിയെത്തിയ സഹദേവനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയോടെ മരിച്ചു. ഭാര്യ: എസ്. ശ്യാമള. മക്കൾ: എസ്. സുധീഷ്, എസ്. ഷിബു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home