ad
Deshabhimani

ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലകളാക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കും: സിപിഐ എം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 24, 2026, 12:25 AM | 1 min read

പുനലൂർ

കിഴക്കൻ മേഖലയിലെ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സർക്കാർ നടപടി തെന്മല, ആര്യൻകാവ് പഞ്ചയാത്തുകളിലെ ജനങ്ങളെ ദുരിതത്തിലാക്കുമെന്ന് സിപിഐ എം. പുനലൂർ മേഖലയിലെ ഇടമൺ, തെന്മല, ആര്യങ്കാവ് വില്ലേജുകളാണ് പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതോടെ കർഷകരുടെ ജീവിതമാർഗവും പ്രതിസന്ധിയിലാകും. പ്രാദേശിക വികസനത്തിനും ഭൂമി കൈമാറ്റത്തിനും പ്രതികൂലമായി ബാധിക്കും. കരട് വിജ്ഞാപനത്തിൽ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നിർദേശങ്ങളുണ്ട്. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ജന ദ്രോഹനയങ്ങൾക്കെതിരെ രാഷ്ട്രീയത്തിനതീതമായി എല്ലാ ജനങ്ങളെയും അണിനിരത്തിയുള്ള സമരം സംഘടിപ്പിക്കും. വിജ്ഞാപനം തിരുത്തുന്നതിനും ശാശ്വത പരിഹാരത്തിനും സംസ്ഥാന സർക്കാർ ഇടപെടണമെന്നും സിപിഐ എം പുനലൂര്‍ ഏരിയ സെക്രട്ടറി പി സജി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home