ad
Deshabhimani

നവോദയ റാക്ക കുടുംബവേദി സ്പോർട്സ് മീറ്റ് സമാപിച്ചു

rakka sports
വെബ് ഡെസ്ക്

Published on Feb 23, 2025, 02:59 PM | 1 min read

ദമ്മാം: നവോദയ കോബാർ ഏരിയ, റാക്ക കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന സ്പോർട്സ് മീറ്റ് വിജയകരമായി സമാപിച്ചു. നൂറോളം മത്സരാർത്ഥികൾ പങ്കെടുത്ത പരിപാടി ഫൈസലിയ ഇൻഡോർ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിച്ചു. സീനിയർ ഫുട്‌ബോൾ, ജൂനിയർ ഫുട്‌ബോൾ, ഇൻഡോർ ക്രിക്കറ്റ്, ലേഡീസ് ഷൂട്ട് ഔട്ട്, റണ്ണിംഗ് റെയ്സ്, പൊട്ടാറ്റോ റെയ്സ്, ചെസ്സ്, കാരംസ് മത്സരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചു.


കായിക പരിപാടികൾ പ്രവാസികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്ന് ഫാമിലി സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ അഭിപ്രായപ്പെട്ടു. റാക്ക ലയൺസ്, റാക്ക ടൈഗേഴ്സ്, ടസ്ക്കേഴ്സ് റാക്ക, റാക്ക ഈഗിൾസ് എന്നീ ഹൗസുകളായി നടന്ന മത്സരത്തിൽ റാക്ക ലയൺസ് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി.


റാക്ക കുടുംബവേദി പ്രസിഡന്റ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. കുടുംബവേദി സ്പോർട്സ് കൺവീനർ ഫാസിൽ സ്വാഗതം പറഞ്ഞു. നവോദയ രക്ഷാധികാരി സമിതി അംഗം ലക്ഷ്മണൻ കണ്ടമ്പത്ത്, കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്, കോബാർ ഏരിയ പ്രസിഡന്റ് ജസ്ന, റാക്ക കുടുംബവേദി സെക്രട്ടറി ശരണ്യ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. റാക്ക കുടുംബവേദി മീഡിയ കൺവീനർ സമ്പ്രി നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home