Deshabhimani

ഹോട്ടലുകളും പൂട്ടേണ്ടിവരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 12:55 AM | 1 min read

കോട്ടയം വിപണിയിലെ നിയന്ത്രണമില്ലാത്ത വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായി ഹോട്ടൽ, -കാറ്ററിങ് മേഖല. അരി, പച്ചക്കറി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വില കുതിച്ചുയർന്നതോടെ അടുപ്പ്‌ പുകയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ഉടമകൾ. വിപണിയിൽ സർക്കാർ ഇടപെടൽ ഇല്ലാത്തത് പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. തൊഴിലാളി ക്ഷാമവും വേതനവും കെട്ടിടവാടകയും വൈദ്യുതി നിരക്കും കൂടിയാകുമ്പോൾ മാസാവസാനം മിച്ചമൊന്നും ലഭിക്കുന്നില്ലെന്ന്‌ ഉടമകള്‍ പറയുന്നു. അരി, പച്ചക്കറി, ഇറച്ചി, സവാള, എണ്ണ, പഞ്ചസാര, കറിക്കൂട്ടുകൾ, കശുവണ്ടി, നെയ്യ് തുടങ്ങി എല്ലാ സാധനങ്ങൾക്കും ദിനംപ്രതിയാണ്‌ വിലവർധന. 150 രൂപയ്ക്ക് ലഭിച്ചിരുന്ന ബിരിയാണി അരിയുടെ വില 230 മുതല്‍ 240 വരെയായി. സവാള നൂറ് രൂപയ്ക്ക് നാല് കിലോ ലഭിച്ചിരുന്നത് കിലോയ്ക്ക് 60 രൂപയായി. 800 രൂപയില്‍ നിന്ന കപ്പലണ്ടി വില 1000 രൂപയ്ക്ക് മുകളിലായി. നെയ്യ് വില 600ല്‍ നിന്ന് 750– 800ലെത്തി. പാചകവാതക വില താങ്ങാനാകാതെ വിറകടുപ്പിലേക്ക് മാറിയവർക്ക് വിറകിന്റെ വിലവർധനയും ഇരുട്ടടിയായി. വിറക് ഉള്‍പ്പെടെയുള്ളവ ആവശ്യാനുസരണം കിട്ടാനുമില്ല. വിപണിയിലെ വിലക്കയറ്റം കുടുംബ ബജറ്റിനെയും താളം തെറ്റിക്കുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടലുകൾ നടത്തണമെന്ന ആവശ്യം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

03

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
CITU Parliament march

04

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home