Deshabhimani

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി

Driving Test

Representative Image

വെബ് ഡെസ്ക്

Published on Nov 28, 2026, 12:56 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടാന്‍ ഡിസംബർ ഒന്നുമുതൽ പുതിയ ടെസ്റ്റ് കൂടി നടത്തുമെന്ന് സർക്കാർ മുമ്പ് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കുന്നതിൽ ആശയക്കുഴപ്പം. വ്യക്തമായ മാർഗനിർദേശങ്ങളോ ഉത്തരവുകളോ ആർടി ഓഫീസുകളിൽ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.


പുതിയ പരീക്ഷ നടത്താൻ കംപ്യൂട്ടർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ പലയിടത്തുമില്ല. ലേണേഴ്സ് പരീക്ഷയ്ക്കും ഗ്രൗണ്ട് ടെസ്റ്റിനും ഇടയിൽ, അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയാനുള്ള കഴിവ് പരിശോധിക്കുന്ന വീഡിയോ ഗെയിം മാതൃകയിലുള്ള ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് ഉൾപ്പെടുത്തുമെന്നാണ് നേരത്തെ സർക്കുലർ ഇറക്കിയിരുന്നത്. ഗ്രൗണ്ട്, റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കാൻ ഇത്‌ പാസാകണമെന്നും സർക്കുലറിൽ പറഞ്ഞിരുന്നു.


ശ്രദ്ധക്കുറവും അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവില്ലായ്‌മയും റോഡപകടങ്ങൾ കൂടാൻ കാരണമാണെന്ന കണ്ടെത്തലിലാണ്‌ സി എച്ച് നാഗരാജു ഗതാഗത കമീഷണറായിരിക്കെ സർക്കുലർ പുറപ്പെടുവിച്ചത്. പിന്നാലെ, മന്ത്രി സി പി ജോണിന്റെ ഇടപെടലിൽ നാഗരാജുവിനെ സ്ഥാനത്തുനിന്ന് നീക്കി ജി സ്പർജൻകുമാറിനെ ഗതാഗത കമീഷണറാക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
CITU Parliament march

04

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home