Deshabhimani

ഐടിഐകളിൽ എസ്‌എഫ്‌ഐ ആധിപത്യം

sfikku charithravijayam

പള്ളിക്കത്തോട് ഐടിഐയിൽ വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

വെബ് ഡെസ്ക്

Published on Nov 28, 2026, 12:53 AM | 1 min read

കോട്ടയം ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നാല്‌ ഐടിഐകളിലും എസ്‌എഫ്‌ഐക്ക്‌ ചരിത്രവിജയം. ഏറ്റുമാനൂർ, പള്ളിക്കത്തോട്‌ ഐടിഐകളിൽ കെഎസ്‌യുവിനെ തോൽപ്പിച്ച്‌ യൂണിയൻ നിലനിർത്തി. പെരുവയിലും തിരുവാർപ്പിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റുമാനൂർ ഐടിഐയിൽ രാഹുൽരാജ് (ചെയർമാൻ), പി എ അഖിൽ കൃഷ്ണ (ജനറൽ സെക്രട്ടറി), ടി എസ് ആദർശ് (കൗൺസിലർ), പി എ അഭിനവ് (ആർട്സ് ക്ലബ് സെക്രട്ടറി), ഇ ബി അഖിൽജിത് (ജനറൽ ക്യാപ്റ്റൻ), കെ കെ ജോർജിമോൻ (മാഗസിൻ എഡിറ്റർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പള്ളിക്കത്തോട് ഐടിഐയിൽ സി ജെ ജോസഫ് (ചെയർമാൻ), ആൽബിൻ ജോൺസൺ (ജനറൽ സെക്രട്ടറി), ആദിത്യൻ (കൗൺസിലർ), വിജിൽ ജോർജ് (മാഗസിൻ എഡിറ്റർ), എ പി അഭിനവ് (ജനറൽ ക്യാപ്റ്റൻ), ബി അഭിരാം (ആർട്സ് സെക്രട്ടറി) എന്നിവർ വിജയിച്ചു. ​ പെരുവ ഗവ. ഐടിഐയിൽ അഗീഷ് വിനോയ് (ചെയർമാൻ), ടിനു ടെൻസൺ (ജനറൽ സെക്രട്ടറി), അഭിമന്യു സുരേഷ് (കൗൺസിലർ), മുഹമ്മദ് ജഹാസ് (മാഗസിൻ എഡിറ്റർ), ആർ രാഹുൽ (ജനറൽ ക്യാപ്റ്റൻ), എ എസ്‌ ദേവദർശ് (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവർ വിജയിച്ചു.തിരുവാർപ്പ് ഐടിഐയിൽ എൻ എസ് അഭിനവ് (ചെയർമാൻ), അലൻ (ജനറൽ സെക്രട്ടറി), അഭിഷേക്‌ (കൗൺസിലർ), അഭിനവ് (മാഗസിൻ എഡിറ്റർ), കെ എസ് അഭിനവ് (ജനറൽ ക്യാപ്‌റ്റൻ), ആൽബിൻ (ആർട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ്‌ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Kerala Government

01

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

03

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
CITU Parliament march

05

print edition പാർലമെന്റ്‌ മാർച്ച്‌: കേരളത്തിൽനിന്ന്‌ തൊഴിലാളി പ്രവാഹം തുടങ്ങി
deshabhimani section

Recommended

Deshabhimani
Home