Deshabhimani

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ

Kerala Government
വെബ് ഡെസ്ക്

Published on Nov 28, 2026, 12:59 AM | 1 min read

തിരുവനന്തപുരം: ​ലക്ഷങ്ങൾ കോഴവാങ്ങി എൻജിനീയർമാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയത്‌ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്‌തംഭിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയർ, ഫസ്റ്റ് ഗ്രേഡ് മുതൽ മൂന്നാം ഗ്രേഡ് വരെയുള്ള ഓവർസിയർമാർ എന്നിങ്ങനെ 740 ഉദ്യോഗസ്ഥരെയാണ്‌ മാനദണ്ഡം ലംഘിച്ച്‌ മാറ്റിയത്‌.


മന്ത്രിയുടെ ഓഫീസ്‌ തയ്യാറാക്കിയ പട്ടിക തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ അഡീഷനൽ ഡയറക്ടറാണ്‌ കഴിഞ്ഞദിവസം പുറത്തിറക്കിയത്‌. യുഡിഎഫ്‌ സർക്കാർ വന്നശേഷം തദ്ദേശവകുപ്പിൽ മാത്രം 2000ലധികം പേരെ സ്ഥലംമാറ്റി. വിരമിച്ചവരും നീണ്ട അവധിയിലുള്ളവരും പട്ടികയിലുണ്ട്‌. ഒരു ഉദ്യോഗസ്ഥയെ രണ്ടു തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാറ്റി നിയമിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ഉദ്യോഗസ്ഥനെ പഴയ തസ്തികയിൽ നിയമിച്ചു. ഇഷ്‌ടഇടം ലഭിക്കാൻ ലേലം വിളിക്ക്‌ ഒരു സംഘം മന്ത്രി ഓഫ-ീസ്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ട്‌.


ഈ മാസം ആദ്യം 341 അസിസ്റ്റന്റ് എൻജിനീയർമാരെ സ്ഥലം മാറ്റി ഉത്തരവിട്ടിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ട ഭൂരിഭാഗം പേരെയും 17 ന് പുറത്തിറക്കിയ ഉത്തരവിലും ഉൾപ്പെടുത്തി. നിർമാണ പ്രവൃത്തിയ്‌ക്ക്‌ അംഗീകാരം നൽകുന്നതും നിർവഹണവും ഇ‍ൗ ഉദ്യോഗസ്ഥരാണ്‌. 60 ശതമാനം പദ്ധതിയും ഇവർ വഴിയാണ്‌ നടപ്പാക്കുന്നത്‌.


യുഡിഎഫ്‌ സർക്കാർ വന്നശേഷം തദ്ദേശവകുപ്പിൽ ഇറങ്ങുന്ന ആറാമത്തെ സ്ഥലംമാറ്റ ഉത്തരവാണിത്‌. തുടക്കത്തിൽ നാല്‌ ഉത്തരവിലായി 532 അസി. സെക്രട്ടറിമാരെ മാറ്റി. പിന്നീട്‌ 360 പേരെയും മാറ്റി. ഇതിൽ ഭൂരിപക്ഷവും പണം വാങ്ങിയായിരുന്നു.

പിരിവ്‌ ഓഫീസ്‌ നിർമാണത്തിന്റെ പേരിൽ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥലംമാറ്റത്തിനായി പണം പിരിക്കുന്നത്‌ ലീഗ്‌ ഓഫീസ്‌ നിർമാണത്തിന്റെ പേരിൽ. നാലു കോടിരൂപ ചെലവിൽ തലസ്ഥാന നഗരിയിൽ ലീഗ്‌ ജില്ലാ കമ്മിറ്റിക്ക്‌ കെട്ടിടം നിർമിക്കാൻ നീക്കമുള്ളതായി അറിയുന്നു. ലീഗ്‌ ഭരിക്കുന്ന വകുപ്പുകളിൽ ഇതിന്റെ പേരിൽ ക്വാട്ട നിശ്‌ചയിച്ച്‌ പിരിക്കുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Vizhinjam International Seaport

01

print edition മിഷൻ സമുദ്രയ്ക്ക് കളമൊരുക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നു; സർക്കാർ നടപടി ദുരൂഹം
Dairy Farmers Cattle Feed

02

print edition കാലിത്തീറ്റ വില കുതിപ്പിൽ, വഴിമുട്ടി ക്ഷീരകർഷകർ
Driving Test

04

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
deshabhimani section

Recommended

Deshabhimani
Home