Deshabhimani

കുവൈത്തിൽ സ്‌കൂൾ ബാഗിൻ്റെ ഭാരം 50 ശതമാനം കുറയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം

schoolbag kuwait
വെബ് ഡെസ്ക്

Published on Jan 28, 2025, 04:47 PM | 1 min read

കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് സ്‌കൂൾ ബാഗുകളുടെ ഭാരം പകുതിയായി കുറയ്ക്കുന്നതിനുള്ള നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ-തബ്തബായിയുടെ നിർദ്ദേശത്തെ തുടർന്നാണ്‌ സ്കൂൾ ബാഗുകളുടെ ഭാരം 50 ശതമാനം വരെ കുറയ്ക്കാൻ നടപടി ആരംഭിച്ചത്.


ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 2024-2025 അധ്യയന വർഷത്തിലെ രണ്ടാം സെമസ്റ്ററിനുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ജനറൽ ടെക്നിക്കൽ ഗൈഡൻസ് അംഗീകരിച്ച പാഠ്യപദ്ധതിക്കനുസരിച്ച്, രണ്ടാം സെമസ്റ്റർ പാഠപുസ്തകങ്ങളെ രണ്ട് ഭാഗങ്ങളാക്കി വിഭജിക്കുന്നതാണ് മന്ത്രാലയത്തിന്റെ തീരുമാനം. എല്ലാ പുസ്തകങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്നതിന് പകരം, രണ്ട് ഭാഗമായി തിരിച്ച പാഠ പുസ്തകങ്ങളിൽ ആദ്യഭാഗം കഴിഞ്ഞാൽ മാത്രം രണ്ടാമത്തെ ഭാഗം എടുത്താൽ മതിയാകും. ഇത് സ്‌കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കും. പുസ്തകങ്ങളുടെ അച്ചടിയുടെ ഗുണനിലവാരത്തിലോ, ഉള്ളടക്കത്തിലുള്ള വിദ്യാഭ്യാസ നിലവാരത്തിലോ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകി. കുട്ടികൾക്ക് സ്‌കൂൾ ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ ഒഴിവാക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ലക്ഷ്യം.


2024-2025 ലെ രണ്ടാം സെമസ്റ്ററിന് മുമ്പ് സ്കൂളുകളും വിദ്യാഭ്യാസ ജില്ലകളും ആവശ്യമുള്ള പാഠപുസ്തകങ്ങൾ വിതരണം പൂർത്തിയാക്കിയിട്ടുണ്ട്.സ്കൂളുകൾ അധ്യയനം ആരംഭിക്കാൻ പൂർണമായി തയ്യാറായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.ലോകാരോഗ്യ സംഘടന രാജ്യാന്തരതലത്തിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ ശരീരഭാരത്തിന്റെ പത്തു ശതമാനം മാത്രമായിരിക്കണം സ്കൂൾ ബാഗിന്റെ ഭാരമെന്ന് നിർദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home