ad
Deshabhimani

ടാരിയിൽ മലയാളി ക്രിക്കറ്റ്‌ ആരവം

Malayali cricket tournament
വെബ് ഡെസ്ക്

Published on Nov 06, 2025, 08:55 PM | 1 min read

ന്യൂ സൗത്ത് വെയിൽസ്‌: ഓസ്‌ട്രേലിയയിലെ മലയാളി ക്രിക്കറ്റ്‌ സ്‌നേഹികളുടെ കളിയാരവത്തിന്‌ അരങ്ങുണരുന്നു. 23ന് ടാരി കപ്പ് 2025 ടൂർണമെന്റിന്‌ ടാരി റിക്രിയേഷണൽ ഗ്രൗണ്ട്‌ വേദിയാകും. മലയാളി കായികപ്രേമികൾ ഒരുക്കുന്ന ടാരി ടൈറ്റൻസ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടാരി - ഫോർസ്റ്റർ മലയാളി അസോസിയേഷനും ചേർന്നാണ്‌ ടൂർണമെന്റ്‌ സംഘടിപ്പിക്കുന്നത്‌.


ട്വിഡ് ഹെഡ്സ്, ലിസ്മോർ,കോഫ്സ് ഹാർബർ,പോർട്ട് മാക്വറി, ടാരി,ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുമാണ് ടീമുകൾ. ടൂർണമെന്റിലേക്ക്‌ ടാരിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home