ad
Deshabhimani

സമ്പൂർണ സാക്ഷരത; ചരിത്രനേട്ടത്തിനരികെ കുവൈത്ത്

kuwaith flag
വെബ് ഡെസ്ക്

Published on Sep 14, 2026, 03:37 PM | 1 min read

കുവൈത്ത് സിറ്റി : വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി തുടരുന്ന പ്രവർത്തനങ്ങളിലൂടെ സമ്പൂർണ സാക്ഷരതയെന്ന ചരിത്രനേട്ടത്തിനരികെ കുവൈത്ത്. യുനെസ-്‌കോയുടെ 2024ലെ കണക്കുകൾ പ്രകാരം രാജ്യത്തെ സ-്‌ത്രീകളിലെ നിരക്ഷരത രണ്ട് ശതമാനമായി കുറഞ്ഞു. പുരുഷന്മാരിൽ ഇത് 0.14 ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന സ-്‌ത്രീകളുടെ എണ്ണത്തിലും (പ്രത്യേകിച്ച് ശാസ-്‌ത്രവിഷയങ്ങളിൽ) ശ്രദ്ധേയമായ വർധനയുണ്ടായി.


കുവൈത്തിലെ സാക്ഷരതാ പ്രവർത്തനങ്ങൾ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് മുന്നേറിയത്. 1950 മുതൽ 1957 വരെയായിരുന്നു ആദ്യഘട്ടം. 1957 മുതൽ 1981 വരെ രണ്ടാംഘട്ടം തുടർന്നു. നിരക്ഷരത പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ 23 വകുപ്പുകൾ ഉൾപ്പെടുത്തിയ പ്രത്യേക സാക്ഷരതാ നിയമം 1981ൽ നടപ്പാക്കിയതോടെയാണ് മൂന്നാംഘട്ടത്തിന് തുടക്കമായത്.


1957 മുതൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മുതിർന്നവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്‌. 1965ൽ നിലവിൽവന്ന നിർബന്ധിത വിദ്യാഭ്യാസ നിയമപ്രകാരം പ്രാഥമികതലംമുതൽ ഇന്റർമീഡിയറ്റ് തലംവരെ കുവൈത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കി. ‘ന്യൂ കുവൈത്ത് 2035’ വികസന കാഴ-്‌ചപ്പാടിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് സാങ്കേതികവിദ്യയും നിർമിതബുദ്ധിയും വ്യാപകമായി ഉൾപ്പെടുത്തിവരികയാണ്. പഠനപ്രക്രിയയിൽ നിർമിതബുദ്ധി ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനായി 2026 ഫെബ്രുവരിയിൽ ഗൂഗിളുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പദ്ധതി ആരംഭിച്ചിരുന്നു.


നിരക്ഷരത നിർമാർജനത്തിൽ കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം മുതിർന്നവർക്കുള്ള വിദ്യാഭ്യാസവും ആധുനിക സാങ്കേതികവിദ്യാധിഷ-്‌ഠിത പഠനസൗകര്യങ്ങളും വിപുലീകരിക്കുകയാണ് കുവൈത്ത്. ഇതിന്റെ ഭാഗമായി മുതിർന്നവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ നടത്താനും വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. ‘ജനങ്ങൾക്കും ഭൂമിക്കും സമൃദ്ധിക്കും വേണ്ടിയുള്ള സാക്ഷരത’ എന്ന പ്രമേയത്തിലാണ് കുവൈത്ത് ഇത്തവണ അന്താരാഷ-്‌ട്ര സാക്ഷരതാ ദിനം ആചരിച്ചത്. സെപ-്‌തംബർ എട്ടിനെ അന്താരാഷ-്‌ട്ര സാക്ഷരതാ ദിനമായി യുനെസ-്‌കോ പ്രഖ്യാപിച്ചതിന്റെ 60–ാം വാർഷികം കൂടിയായിരുന്നു ഇത്തവണ.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home